എയര്‍ടാക്‌സി സര്‍വീസ് 2026 മുതല്‍

ഡല്‍ഹി കൂടാതെ മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തില്‍ എയര്‍ ടാക്‌സി സര്‍വീസ് വരും.

author-image
anumol ps
New Update
indigo

പ്രതികാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: രാജ്യത്ത് എയര്‍ടാക്‌സി സര്‍വീസ് 2026 മുതല്‍ ആരംഭിക്കും. എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ കീഴിലുള്ള ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ്, യുഎസ് കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് എയര്‍ടാക്‌സി അവതരിപ്പിക്കുക. എയര്‍ടാക്‌സി വരുന്നതോടുകൂടി ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്കുള്ള യാത്ര 7 മിനിറ്റിനുള്ളില്‍ സാധ്യമാകും. 2000 മുതല്‍ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റര്‍ വരുന്ന ഈ ദൂരം കാറില്‍ പോകാന്‍ തിരക്കുള്ള സാഹചര്യത്തില്‍ ഒന്നര മണിക്കൂര്‍ വേണ്ടിവരും. ഡല്‍ഹി കൂടാതെ മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തില്‍ എയര്‍ ടാക്‌സി സര്‍വീസ് വരും. വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങള്‍ ആര്‍ച്ചര്‍ ഏവിയേഷന്‍ നല്‍കും. പൈലറ്റ് കൂടാതെ 4 പേര്‍ക്ക് യാത്ര ചെയ്യാം. പ്ലെയിന്‍ ചാര്‍ജ് ചെയ്യാന്‍ 30 മുതല്‍ 40 മിനിറ്റാണ് വേണ്ടത്.

indigo airlines air taxi services