സർവകാല റെക്കോഡ്; അരലക്ഷം കടന്ന് സ്വർണ വില

സർവകാല  റെക്കോർഡിൽ സ്വർണവില.സംസ്ഥാനത്ത്  അരലക്ഷത്തിന് മുകളിലാണ് സ്വർണവില ഉയർന്നിരിക്കുന്നത്.പവന് 1040 രൂപ കൂടി 50,400യാണ് വെള്ളിയാഴ്ചത്തെ സ്വർണവില.

author-image
Greeshma Rakesh
New Update
gold price

gold price crossed half a lakh

Listen to this article
0.75x 1x 1.5x
00:00 / 00:00

 



കൊച്ചി: സർവകാല  റെക്കോർഡിൽ സ്വർണവില.സംസ്ഥാനത്ത്  അരലക്ഷത്തിന് മുകളിലാണ് സ്വർണവില ഉയർന്നിരിക്കുന്നത്.പവന് 1040 രൂപ കൂടി 50,400യാണ് വെള്ളിയാഴ്ചത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി. വ്യാഴാഴ്ച 49,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

മാത്രമല്ല വ്യാഴാഴ്ച ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വർണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്.ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണവില വർധിക്കാനിടയായത്. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽ പേർ എത്തിയിട്ടുണ്ടെങ്കിലും വിൽപനയിൽ ഇത് പ്രതിഫലിക്കില്ലെന്നാണ് സൂചന. 

 

 

Gold price kerala gold rate hike