സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില ; പവന്  49,000 കടന്നു

പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് വീണ്ടും 49000 കടന്നു.ഗ്രാമിന് 6135ഉം പവന് 49080 ​രൂപയുമാണ് ബുധനാഴ്ചത്തെ വില.

author-image
Greeshma Rakesh
New Update
gold price

gold price hike in kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കോഴിക്കോട്:  അഞ്ച് ദിവസമായി കുറഞ്ഞു​കൊണ്ടിരുന്ന സ്വർണ വില ബുധനാഴ്ച വീണ്ടും ഉയർന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് വീണ്ടും 49000 കടന്നു.ഗ്രാമിന് 6135ഉം പവന് 49080 ​രൂപയുമാണ് ബുധനാഴ്ചത്തെ വില. പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115 രൂപയുമായിരുന്നു ബുധനാഴ്ച്ചത്തെ നിരക്ക്. തിങ്കളാഴ്ച 49,000 ആയിരുന്നു പവൻ വില.

മാർച്ച് മാസം സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവൻ വില. 20 ദിവസം കൊണ്ട് 3120 രൂപ വർധിച്ചു. മാർച്ച് 21ലെ 49,440 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില.ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വർണ വില കുതിക്കാൻ ഇടയാക്കിയത്. കിഴക്കൻ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ തുടരുന്നതും വിലവർധനവിന് കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 2132 ഡോളർ വരെ കുറയാമെന്നും 2223 ഡോളർ മറികടക്കുമെന്നും പ്രവചനം വരുന്നുണ്ട്.

 

 

Gold price gold price hike kerala