സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.

author-image
anumol ps
New Update
gold

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.  രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വീണ്ടും വില കുറഞ്ഞത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 6,755 രൂപയിലും പവന് 54,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 6,805 രൂപയിലും പവന് 54,440 രൂപയിലുമായിരുന്നു രണ്ട് ദിവസം വ്യാപാരം നടന്നത്.

ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 6,815 രൂപയിലും പവന് 54,520 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

 

kerala Todays Gold price