40,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങാന്‍ ഒരുങ്ങി കേന്ദ്രം

2018ന് ശേഷം ആദ്യമായാണ് ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നത്.

author-image
anumol ps
New Update
rbi

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



ന്യൂഡല്‍ഹി: കാലാവധിയെത്തും മുന്‍പ് 40,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2024ല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന 6.18 ശതമാനം, 9.15 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്യുന്ന കടപത്രങ്ങള്‍, 2025ല്‍ കാലാവധി പൂര്‍ത്തിയാകുന്ന 6.89 ശതമാനം പലിശ നല്‍കുന്ന കടപ്പത്രം എന്നിവയാണ് തിരിച്ചു വാങ്ങുന്നതെന്ന് ആര്‍.ബി.ഐ അറിയിച്ചു. 2018ന് ശേഷം ആദ്യമായാണ് ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നത്. വിപണിയില്‍ പണലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷനായ ഇ-കുബേര്‍ വഴി മേയ് ഒമ്പതിന് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്. അന്ന് തന്നെ ലേലത്തിന്റെ ഫലവും അറിയാം. മേയ് 10നായിരിക്കും സെറ്റില്‍മെന്റ് നടക്കുക. ഹ്രസ്വകാല സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കുറയ്ക്കാനിടയാക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ ഈ അപ്രതീക്ഷിത നീക്കം. ബൈബാക്കിനായി തിരഞ്ഞെടുത്ത മൂന്ന് കടപ്പത്രങ്ങളും ആറ് മുതല്‍ ഒമ്പത് മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്നവയാണ്. രാജ്യത്തിന്റെ പൊതു കടത്തെ മാനദണ്ഡമാക്കിയാണ് കോര്‍പ്പറേറ്റ് ബോണ്ടുകളുടെ വില നിര്‍ണയിക്കുന്നതെന്നതിനാല്‍ സര്‍ക്കാര്‍ ബോണ്ട് വരുമാനത്തിലെ ഇടിവ് കമ്പനികള്‍ക്ക് വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നു. കോര്‍പ്പറേറ്റ് വായ്പയുടെ ഭൂരിഭാഗവും ഹ്രസ്വകാല കടപത്രങ്ങളിലൂടെയാണ്.

reserve bank of india buyback bonds worth