തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു

ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക.

author-image
anumol ps
New Update
maldivian airlines

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു. മാലദ്വീപിലെ ഹാനിമാധൂ ഐലന്‍ഡിലേക്കുള്ള സര്‍വീസാണ് പുനരാരംഭിച്ചത്. മല്‍ഡീവിയന്‍ എയര്‍ലൈന്‍സാണ് സര്‍വീസ് പുനരാരംഭിച്ചത്. ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഈ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇതാണ് വീണ്ടും ആരംഭിച്ചത്.

ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. തിങ്കള്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്.പുലര്‍ച്ചെ 3:55ന് വിമാനം പുറപ്പെടും. മാലദ്വീപിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടാമത്തെ വിമാന സര്‍വീസ് ആണിത്. മാലെയിലേക്ക് മല്‍ഡീവിയന്‍ എയര്‍ലൈന്‍സ് ആഴ്ചയില്‍ 4 സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

 

 

maldivian airline hanimaadhoo airport