ഇ-വ്യാപാരത്തിൽ നേട്ടമുണ്ടാക്കി റബ്ബർബോർഡ്

മാർച്ച് 31 വരെയുള്ള കണക്കുകളാണിത്.

author-image
anumol ps
New Update
rubber

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



ആലപ്പുഴ: സംസ്ഥാനത്തെ റബ്ബർബോർഡിന്റെ ഇ-വ്യാപാരത്തിൽ നേട്ടം. റബ്ബർബോർഡി​ന്റെ ഇ-വിപണിയിലൂടെ(എംറൂബ്) നടന്നത് 332 കോടി രൂപയുടെ വ്യാപാരമാണ്. മാർച്ച് 31 വരെയുള്ള കണക്കുകളാണിത്.മുൻ വർഷത്തെ അപേക്ഷിച്ച് 200 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം 1,369 കരാറുകളിലായി 24,487 ടൺ റബ്ബറിന്റെ വ്യാപാരമായിരുന്നു നടന്നിരുന്നത്. 

2022 ജൂൺ എട്ടിനായിരുന്നു റബ്ബർബോർഡ് ഇ-വ്യാപാരം ആരംഭിച്ചത്. ലോകത്തെവിടെയിരുന്നും ആർക്കും റബ്ബർ വാങ്ങാനും വിൽക്കാനും ഇതിലൂടെ സാധിക്കും. ആദ്യവർഷം 108 കോടിയുടെ വ്യാപാരമായിരുന്നു നടന്നത്. 1,955 വ്യാപാരികൾ/ പ്രോസസർമാർ, ടയർ-ടയർ ഇതര ഉത്പാദകർ എന്നിവർ എംറൂബിന്റെ ഭാഗമാണ്.

 

e commerce rubberboard