വാക്കുതര്‍ക്കം; സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരിക്ക്

പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയില്‍ വെട്ടിലും ഏറിലും പത്ത് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്.

author-image
Athira Kalarikkal
Updated On
New Update
crime..

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട് : പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയില്‍ വെട്ടിലും ഏറിലും പത്ത് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. മേട്ടുപ്പാറ സ്വദേശി കുമാരന്‍, മകന്‍ കാര്‍ത്തി, കുമാരന്റെ സഹോദരന്‍ നടരാജന്‍, ഭാര്യ സെല്‍വി മക്കളായ ജീവന്‍, ജിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തില്‍ വെട്ടേറ്റ കുമാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തിരിച്ചുള്ള കല്ലേറില്‍ സമീപ വീട്ടുകാരായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യന്‍, സഹോദരി തങ്കം എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. മേട്ടുപ്പാറ സ്വദേശി ജിഷ്ണുവിന്റെ സുഹൃത്തിന്റെ ബൈക്ക്  പ്രദേശവാസിയുടെ ഓട്ടോയില്‍ തട്ടിയതാണ് തര്‍ക്കത്തിന് കാരണം. രതീഷും, രമേഷും ചേര്‍ന്നാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഹനം നിര്‍ത്തിയതിലെ തര്‍ക്കമാണ് അക്രമത്തിന് കാരണമായത്.

 

conflict injury