പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കി യുജിസി; 2024-2025 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ

നിലവിൽ രാജ്യത്ത്  വിവിധ സർവകലാശാലകൾ തങ്ങളുടെ പിച്ച്.ഡി പ്രവേശനത്തിന് പ്രത്യേകം പരീക്ഷകൾ നടത്തുന്നുണ്ട്.ഇത്തരത്തിലുള്ള പരീക്ഷകൾ ഏകീകരിക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻറെ കൂടി ഭാഗമായി പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നതെന്ന് യു.ജി.സി അറിയിച്ചു.

author-image
Greeshma Rakesh
New Update
UGC

net score allowed for admissions to phd in place of entrance test

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡൽഹി: സർവകലാശാലകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് പരീക്ഷയിലെ മാർക്ക് മാനദണ്ഡമാക്കാൻ യു.ജി.സി.ബുധനാഴ്ച ഇതുസംബന്ധിച്ച്  യു.ജി.സി ഉത്തരവിറക്കി.മാർച്ച് 13 ന് ചേർന്ന യോഗത്തിൽ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, 2024-2025 അധ്യയന വർഷം മുതൽ പിഎച്ച്.ഡി പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികൾക്ക് നെറ്റ് സ്കോർ ഉപയോഗിക്കാം.

നിലവിൽ രാജ്യത്ത്  വിവിധ സർവകലാശാലകൾ തങ്ങളുടെ പിച്ച്.ഡി പ്രവേശനത്തിന് പ്രത്യേകം പരീക്ഷകൾ നടത്തുന്നുണ്ട്. ഇത് കാരണം പിച്ച്.ഡി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിവിധ പരീക്ഷകൾ എഴുതേണ്ടിവരുന്നു.ഇത്തരത്തിലുള്ള പരീക്ഷകൾ ഏകീകരിക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻറെ കൂടി ഭാഗമായി പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നതെന്ന് യു.ജി.സി അറിയിച്ചു.

വ​രു​ന്ന ജൂ​ൺ​ മു​ത​ൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് നെ​റ്റ് യോ​ഗ്യ​ത നേ​ടാ​നാ​വു​ക. ഒ​ന്ന് -പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നും ജെ.​ആ​ർ.​എ​ഫി​നും കോ​ള​ജ് അ​ധ്യാ​പ​ക​നാ​കാ​നും യോ​ഗ്യ​ത നേ​ടാം. ര​ണ്ട്- ജെ.​ആ​ർ.​എ​ഫി​ല്ലാ​തെ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​നും കോ​ള​ജ് അ​ധ്യാ​പ​ക​നാ​കാ​നും യോ​ഗ്യ​ത നേ​ടാം. മൂ​ന്ന്-​പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് മാ​ത്രം ​യോ​ഗ്യ​ത. നെ​റ്റ് ഫ​ലം പെ​ർ​​സ​ന്റ​യി​ലി​ൽ പ്ര​ഖ്യാ​പി​ക്കും. ജെ.​ആ​ർ.​എ​ഫ് യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​മു​ഖം വ​ഴി​യാ​യി​രി​ക്കും പി​എ​ച്ച്.​ഡി​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ക. മു​ക​ളി​ൽ പ​റ​ഞ്ഞ ര​ണ്ടും മൂ​ന്നും വി​ഭാ​ഗ​ത്തി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് നെ​റ്റ് പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​ന് 70 ശ​ത​മാ​ന​വും അ​ഭി​മു​ഖ​ത്തി​ന് 30 ശ​ത​മാ​ന​വും വെ​യ്റ്റേ​ജ് ന​ൽ​കും.

എല്ലാ വർഷവും ജൂണിലും ഡിസംബറിലുമായാണ് യു.ജി.സി കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റ് നടത്താറ്. നെറ്റ് ഫലം പ്രസിദ്ധീകരിച്ച് ഒരു വർഷത്തേക്കാണ് പിഎച്ച്.ഡി പ്രവേശനം നേടാൻ മാർക്കിന് കാലാവധിയുണ്ടാകുക. 2024 ജൂണിലെ നെറ്റ് പരീക്ഷയുടെ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നും യു.ജി.സി അറിയിച്ചു.

 

 

ugc NET exam PhD admission