സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതിയുള്ള സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ്സുകൾ നടത്താം: ഹൈക്കോടതി

സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ചു കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ്  ഉത്തരവുണ്ടായിരുന്നു . അതിനെതിരെയാണ് കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

author-image
Rajesh T L
New Update
cbse

സിബിഎസ്ഇ സ്കൂൾ കുട്ടികൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവ്.  രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താം എന്നാണ് ജസ്റ്റിസുമാരായ ഇ.എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുൽ ഹക്കീം എന്നിവരുടെ ബെഞ്ച് അനുമതി നൽകിയത്. സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ചു കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ്  ഉത്തരവുണ്ടായിരുന്നു . അതിനെതിരെയാണ് കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നടത്താൻ സാധിക്കില്ല. ആവശ്യമെങ്കിൽ സർക്കാരിന് പ്രത്യേക ഉത്തരവിറക്കി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ക്ലാസുകൾ നടത്താന്ന് കോടതി വ്യക്തമാക്കി.

പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും വേനലവധി ക്ലാസുകൾ നിരോധിച്ചു കഴിഞ്ഞ വര്‍ഷം മേയ് മാസത്തിൽ ഉത്തരവിറക്കിയിരുന്നു . ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്‍സി തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.സ്കൂളുകള്‍ മാര്‍ച്ചിലെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണ്. അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് കുട്ടികളിൽ മാനസിക പ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നും വേനൽക്കാലത്തെ ചൂട് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

cbse ICSE summer class