'ബോക്സോഫീസ് അഭിനേതാക്കളുടെ കയ്യിലല്ല'; ബഡേ മിയാൻ ഛോട്ടേ മിയാന്റെ പരാജയത്തെക്കുറിച്ച് മാനുഷി ചില്ലർ

'ബോക്സോഫീസ് അഭിനേതാക്കളുടെ കയ്യിലല്ല'; ബഡേ മിയാൻ ഛോട്ടേ മിയാന്റെ പരാജയത്തെക്കുറിച്ച് മാനുഷി ചില്ലർ

author-image
Sukumaran Mani
New Update
Manushi CHillar

Manushi Chillar

Listen to this article
0.75x 1x 1.5x
00:00 / 00:00

അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻലോക സുന്ദരി മാനുഷി ചില്ലറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമയ്ക്ക് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മാനുഷി ചില്ലർ.

ഒരു അഭിനേത്രിയെന്ന നിലയിൽ തീർച്ചയായും സിനിമകൾ നന്നായി ചെയ്യണമെന്നും ആളുകൾ തൻ്റെ സിനിമകൾ ആസ്വദിക്കണമെന്നുമാണ് തന്റെ ആഗ്രഹം. എന്നാൽ എല്ലാ സമയത്തും അത് സംഭവിക്കണമെന്നില്ല. അത് തികച്ചും സാധാരണമായ കാര്യമാണ്. ബോക്സോഫീസ് നമ്പറുകൾ അഭിനേതാക്കളുടെ കയ്യിലല്ല. അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല എന്ന് സൂമിന് നല്‍കിയ അഭിമുഖത്തിൽ മാനുഷി പ്രതികരിച്ചു.

ചിത്രത്തിൽ ക്യാപ്റ്റൻ മിഷ എന്ന കഥാപാത്രത്തെയാണ് മാനുഷി ചില്ലർ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കബീർ എന്ന പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

akshay kumar Bade Miyan Chote Miyan manushi chillar