ബ്രിട്ടീഷ് നടൻ അയാൻ ​ഗെൽഡർ അന്തരിച്ചു; ഗെയിം ഓഫ് ത്രോൺസിലെ കെവാൻ ലാനിസ്റ്റർ

അർബുദ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും സഹതാരവുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റാഗ്രാമിലൂടെയാണ് മരണ വിവരം അറിയിച്ചത്.

author-image
Vishnupriya
New Update
ian gelder

അയാൻ ​ഗെൽഡർ

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ​ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും സഹതാരവുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റാഗ്രാമിലൂടെയാണ് മരണ വിവരം അറിയിച്ചത്. പ്രശസ്ത വെബ് സീരിസായ എന്ന വേഷം അവിസ്മരണീയമാക്കിയ നടനായിരുന്നു ​ഗെൽഡർ.

"തൻ്റെ പ്രിയപ്പെട്ട ഭർത്താവും ജീവിത പങ്കാളിയുമായ അയാൻ ഗെൽഡറിൻ്റെ വേർപാട് അറിയിക്കാൻ താൻ ഈ പോസ്റ്റ് ഇടുന്നത് വലിയ സങ്കടത്തോടെയും ദശലക്ഷക്കണക്കിന് കഷണങ്ങളായി തകർന്ന ഹൃദയത്തോടെയുമാണ് ഞാൻ ഈ വിവരം നിങ്ങളോട് പറയുന്നത്"ബെൻ ഡാനിയൽസ് കുറിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ​ഗെൽഡർ അർബുദത്തോട് പോരാടുകയായിരുന്നുവെന്നും ഡാനിയൽസ് കൂട്ടിച്ചേർത്തു കഴിഞ്ഞ 30 വർഷമായി ഇരുവരും ജീവിത പങ്കാളികളാണ്.

ഈ വർഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ ഫാദർ ബ്രൗണിൽ ​ഗെൽഡർ വേഷമിട്ടിരുന്നു. ടോർച്ച് വുഡ്, ഹിസ് ഡാർക്ക് മെറ്റീരിയൽസ്, ഡോക്ടർ ഹു, സ്നാച്ച്, ദ ബിൽ തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

ian gelder games of thrones