റഷ്യ ഭയക്കുന്ന ടാക്ടിക്കല്‍ മിസൈല്‍ യുക്രെയ്ന് കൈമാറി

ആധുനിക മിസൈലുകള്‍ യുഎസ് നേരത്തെ തന്നെ യുക്രെയ്ന് നല്‍കുന്നുണ്ടായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് യുഎസ് ഹിമാര്‍സ് മിസൈലുകളും നല്‍കിയിരുന്നു. എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണ് ഹിമാര്‍സ് മിസൈലുകളുടെ പൂര്‍ണരൂപം.

author-image
Rajesh T L
New Update
tatical missile

tatical missile

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ക്രൈമിയയിലെ വ്യോമസേനാ കേന്ദ്രത്തിലും മറ്റൊരു റഷ്യന്‍ അധിനിവേശ മേഖലയിലും യുക്രെയ്ന്‍ ടാക്ടിക്കല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്. 300 കിലോമീറ്ററിലേറെ ദൂരത്ത് ആക്രമണം നടത്താനാകുന്നതാണ് യുഎസ് യുക്രെയ്നു രഹസ്യമായി നല്‍കിയ ഈ മിസൈല്‍.ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റം എന്നുപേരുള്ള ഈ മിസൈല്‍ നിര്‍മിച്ചത് എല്‍ടിവി എന്നൊരു യുഎസ് കമ്പനിയാണ്. 13 അടി പൊക്കവും 610 മില്ലിമീറ്റര്‍ വ്യാസവുമുള്ള ഇത് ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.

ആധുനിക മിസൈലുകള്‍ യുഎസ് നേരത്തെ തന്നെ യുക്രെയ്ന് നല്‍കുന്നുണ്ടായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് യുഎസ് ഹിമാര്‍സ് മിസൈലുകളും നല്‍കിയിരുന്നു. എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണ് ഹിമാര്‍സ് മിസൈലുകളുടെ പൂര്‍ണരൂപം.

ഹിമാര്‍സിന്റെ ലോഞ്ചറുപയോഗിച്ചും ടാക്ടിക്കല്‍ മിസൈല്‍  തൊടുക്കാനാകും. യുക്രെയ്‌നിനായി അമേരിക്ക നല്‍കുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയില്‍ വലിയ ലോകശ്രദ്ധ ഹിമാര്‍സ് മിസൈലുകള്‍ നേരത്തെ നേടിയിരുന്നു. റഷ്യന്‍ അധിനിവേശം യുക്രെയ്‌നില്‍ തുടങ്ങിയ ശേഷം 11ാമത്തെ ആയുധ പാക്കേജിലാണ് ഹിമാര്‍സ് എത്തിയത്.

 

എന്നാല്‍ ടാക്ടിക്കല്‍ മിസൈല്‍ നിന്ന് വ്യത്യസ്തമായതാണ് ഹിമാര്‍സ് ഹ്രസ്വദൂര മിസൈല്‍.ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കാവുന്ന മൊബൈല്‍ ലോഞ്ചറുകളില്‍ വിക്ഷേപിക്കാവുന്ന മിസൈലുകളാണ് ഇവ. ഒറ്റ ലോഞ്ചറില്‍ തന്നെ അനേകം മിസൈലുകള്‍ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റര്‍ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സംവിധാനത്തെയോ ഇതിനു വഹിക്കാം.

ലോഞ്ചറില്‍ നിന്നു വിക്ഷേപിക്കുന്ന മിസൈലുകള്‍ക്ക് 75 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകള്‍ക്ക് വലിയ പ്രഹരശേഷി നല്‍കുന്നത്. ഇത് റഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

 

russia us joebiden russia ukrine war vladmir putin russian bomber taticalmissile