മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് പരിക്ക്

ശീയ പാതയുടെ നിർമാണം നടക്കുന്ന ഭാ​ഗത്തായിരുന്നു അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ആരുടേയും നില ​ഗുരുതരമല്ലെന്നാണ് വിവരം.

author-image
Greeshma Rakesh
New Update
accident

ksrtc bus overturns in malappuram

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: മലപ്പുറത്ത്  കെഎസ്ആർടി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ ആപകടത്തിൽ 15 പേർക്ക് പരിക്ക്. കോഴിക്കോട് – എറണാകുളം കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.വെള്ളിയാഴ്ച രാത്രി 11 മണിക്ക് മലപ്പുറം തലപ്പാറയിലാണ് സംഭവം.നാട്ടുകാരും അ​ഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. ദേശീയ പാതയുടെ നിർമാണം നടക്കുന്ന ഭാ​ഗത്തായിരുന്നു അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.ആരുടേയും നില ​ഗുരുതരമല്ലെന്നാണ് വിവരം.

അതെസമയം ശനിയാഴ്ച പുലർച്ചെ മലപ്പുറം ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചങ്ങരംകുളത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (23) ആണ് മരണപ്പെട്ടത്. ചിറവല്ലൂർ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന ബ്രസ കാർ ചങ്ങരംകുളം മൂക്കുതല ഭാഗത്ത് നിന്നും വന്ന ശ്രീരാഗ് ഓടിച്ചിരുന്ന ഐടെൻ കാറിനെ ഇടിച്ചു തെറിപ്പിക്കുയായിരുന്നു.

 

accident malappuram KSRTC Bus