മൂന്നാറിലെ ജനവാസമേഖലയിൽ കടുവക്കൂട്ടം; ദൃശ്യങ്ങൾ പകർത്തി തോട്ടം തൊഴിലാളികൾ,വനംവകുപ്പിന്റെ നടപടി കാത്ത് പ്രദേശവാസികൾ

നിരവധി തോട്ടം തൊഴിലാളികൾ പണിയെടുക്കുന്ന പ്രദേശം കൂടിയാണിതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വനംവകുപ്പ് അടിയന്തരമായി നടപടിയെടുത്ത് കടുവാക്കൂട്ടത്തെ തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. 

author-image
Greeshma Rakesh
Updated On
New Update
tigers

image of 3 tigers at munnar plantation

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ കടുവാക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിൽ എത്തിയ മൂന്ന് കടുവകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.തെയിലത്തോട്ടത്തിനടുത്ത് കൂടി കടുവകൾ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

തോട്ടം തൊഴിലാളികൾ തന്നെയാണ് കടുവകളുടെ ദൃശ്യങ്ങൾ പകർത്തിയത്.നിരവധി തോട്ടം തൊഴിലാളികൾ പണിയെടുക്കുന്ന പ്രദേശം കൂടിയാണിതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വനംവകുപ്പ് അടിയന്തരമായി നടപടിയെടുത്ത് കടുവാക്കൂട്ടത്തെ തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. 

കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു.കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.പകൽസമയത്താണ് കടുവകൾ തെയിലതോട്ടങ്ങളിൽ വിഹരിക്കുന്നത്.

 രാവിലെ ആറ് മണിമുതൽ തോട്ടം തൊഴിലാളികൾ ഇവിടെ എത്താറുള്ളതാണ്.കടുവകൾ തങ്ങളുടെ വളർത്തുമൃ​ഗങ്ങളെ കൊല്ലുമ്പോൾ കൃത്യമായി നഷ്ടപരിഹാരം പോലും ലഭിക്കാറില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.

 

Wild Life Tiger munnar wild animal attack