ബാറുകളിൽ നിന്നും ഷാപ്പുകളിൽ നിന്നും മാസപ്പടി കൈപ്പറ്റരുത്:എക്സൈസ് ഉദ്യോഗസ്ഥർക്ക് താക്കീത്

അനധികൃതമായി പണപ്പിരിവോ മാസപ്പടിയോ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനെതിരെയും നടപടി നേരിടേണ്ടി വരുമെന്ന് കമ്മിഷണർ നിർദേശം നൽകി.

author-image
Rajesh T L
New Update
bar

excise

Listen to this article
0.75x 1x 1.5x
00:00 / 00:00

 തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽനിന്നും ഷാപ്പുകളിൽനിന്നും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് താക്കീതുമായി എക്സൈസ് കമ്മിഷണർ. അനധികൃതമായി പണപ്പിരിവോ മാസപ്പടിയോ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനെതിരെയും നടപടി നേരിടേണ്ടി വരുമെന്ന് കമ്മിഷണർ നിർദേശം നൽകി.  അസി.കമ്മിഷണർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുൾപ്പെടെ ശനിയാഴ്ച ചേർന്ന യോഗത്തിലാണ് മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കിയത്. 

തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർക്കിടയില്‍ വളരെ മോശം രീതിയിൽ ഇത്തരത്തിലുള്ള പ്രവണത വർധിക്കുന്നതായി കണ്ടുവരുന്നു. കമ്മിഷണറുടെ സർക്കുലറിൽ പറയുന്നു. നിയമവിരുദ്ധമായി ചെയ്തു വരുന്ന ഇത്തരം പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിച്ച്  കൂട്ടു നിൽക്കുമ്പോൾ പ്രതിഫലമായിട്ടും മാസപ്പടിയായും  ഉദ്യോഗസ്ഥർ പ്രതിഫലം കൈപ്പറ്റുന്നു. ബാർ ഹോട്ടലുകൾ സമയക്രമം പാലിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. 

ഫീസ് അടച്ച് ഒന്നിലധികം സർവീസ് ഡെസ്കുകൾക്ക് അനുവാദം നൽകിയിട്ടുള്ള ബാറുകളിൽ സർവീസ്  ബാർ കൗണ്ടറിനു സമാനമായ രീതിയിൽ മദ്യം പ്രദർശിപ്പിച്ച് ബാർ കൗണ്ടറായി പ്രവർത്തിക്കുന്നത്  പൂർണമായും ഒഴിവാക്കണം. അതിനുള്ള നടപടിയും സ്വീകരിക്കണം. അനധികൃതമായി ഡിജെ പാർട്ടികളും നിശാപാർട്ടികളും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിയമാനുസൃതമായുള്ള പിഴയൊടുക്കി ക്രമീകരിക്കാത്ത അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം. ബാറുകളിലെ റജിസ്റ്ററുകൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ബാർ ഹോട്ടലുകളിലെ കൗണ്ടറുകളിൽനിന്നും മദ്യ സാംപിളുകൾ ശേഖരിക്കണം. കൃത്രിമ മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എക്സൈസ് കമ്മിഷണർ നിർദേശിച്ചു.

hotel excise kerala BAR dj party