മലപ്പുറം മോങ്ങം പൊതുകുളത്തിൽ മംഗലാപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .

author-image
Rajesh T L
New Update
death

പ്രതീകാത്മക ചിത്രം

കൊണ്ടോട്ടി: മലപ്പുറം പള്ളിക്കുളം മൊറയൂർ പഞ്ചായത്ത് പൊതുകുളത്തിൽ മംഗലാപുരം ഉള്ളാൾ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.  48-കാരനായ സിദ്ദീഖിൻറെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് മോങ്ങം അങ്ങാടിക്കു സമീപത്തെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത് . സിദ്ധീഖ് മോങ്ങത്ത് താഴെ പറമ്പിലുള്ള വീട്ടിലായിരുന്നു താമസം. കൊണ്ടോട്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

malappuram deadbody