ഫാന്‍ പൊട്ടിത്തെറിച്ചു; പിന്നാലെ വീട് കത്തി നശിച്ചു; സംഭവം തിരുവനന്തപുരത്ത്

വീടിനുള്ളിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് തീപിടിച്ചത്. വീടിന്റെ വരാന്തയിലുണ്ടായിരുന്ന ഫാനില്‍ നിന്ന് പൊട്ടിത്തെറിയുണ്ടായി. പിന്നാലെ തീ ആളിപ്പടര്‍ന്നു

author-image
Rajesh T L
New Update
fire in tvm
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വള്ളക്കടവില്‍ ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീട് കത്തിനശിച്ചു. പതിനാറേകാല്‍ മണ്ഡപം ടിസി 3542ല്‍ ഹയറുന്നിസയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കത്തി നശിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍, വന്‍ അപകടം ഒഴിവായി. 

വീടിനുള്ളിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് തീപിടിച്ചത്. വീടിന്റെ വരാന്തയിലുണ്ടായിരുന്ന ഫാനില്‍ നിന്ന് പൊട്ടിത്തെറിയുണ്ടായി. പിന്നാലെ തീ ആളിപ്പടര്‍ന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര ഭാഗികമായും എസി ഇന്‍വെര്‍ട്ടര്‍, ടിവി, സ്റ്റാന്‍ഡ്, കസേര, മേശ, വസ്ത്രങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. 

മേല്‍ക്കൂരയില്‍ നിന്ന് തീ ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സില്‍ അറിയിച്ച ശേഷം ആളുകളെ വിളിച്ചുകൂട്ടി തീ അണയ്ക്കാന്‍ ശ്രമിച്ചു. ചാക്കയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

 

kerala Thiruvananthapuram accident