കാരക്കോണം മെഡിക്കൽ കോഴക്കേസ്; സിഎസ്ഐ സഭാ മുൻ മോഡറേറ്റർ അടക്കം 4 പ്രതികൾ, കുറ്റപത്രം സമർപ്പിച്ച് ഇഡി

സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി.ബിഷപ് ധർമ്മരാജ് രസാലത്തിന് പുറമെ, കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് അബ്രഹാം, സഭാ മുൻ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്.

author-image
Greeshma Rakesh
Updated On
New Update
SCAM CASE

karakkonam medical college scam

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കാരക്കോണം മെഡിക്കൽ കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്.സിഎസ്ഐ സഭാ മുൻ മോ‍ഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം നാലു പേരെ പ്രതി ചേർത്താണ് ഇഡിയുടെ കുറ്റപത്രം.

സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി.ബിഷപ് ധർമ്മരാജ് രസാലത്തിന് പുറമെ, കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് അബ്രഹാം, സഭാ മുൻ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്. മെഡിക്കൽ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് കേസ്. 

500 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ പറയുന്നത്.കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് ഏറ്റെടുത്തത്.കേസിൽ സഭ മുൻ മോഡറേറ്റർ ധർമരാജ് റസാലത്തെ ഇ‍ഡി പലതവണ ചോദ്യം ചെയ്തു.

ബിഷപ്പിന്റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തുകയുെ ചെയ്തിരുന്നു. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കിയിരുന്നു.

enforcement directorate charge sheet karakkonam medical college scam karakonam medical college