കോൺഗ്രസിന് വീണ്ടും തിരിച്ചടി; തങ്കമണി ദിവാകരൻ ബിജെപിയിൽ

സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നതെന്നും തങ്കമണി വ്യക്തമാക്കി.

author-image
Greeshma Rakesh
Updated On
New Update
thangamani divakaran

mahila congress leader thangamani divakaran joined bjp

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേയ്ക്ക്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.എഐസിസി അംഗമായ തങ്കമണി മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.

സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ.സ്ത്രീകൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് പാർട്ടി അംഗത്ത്വം എടുത്തതിനു പിന്നാലെ തങ്കമണി പ്രതികരിച്ചു.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്തിയ ശേഷം നിരവധി കോൺഗ്രസ് നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

27 വയസ്സ് മുതൽ താൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണെന്നും  എന്നാൽ പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിടേണ്ടിവന്നെന്നും അവർ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നതെന്നും തങ്കമണി വ്യക്തമാക്കി.

 

 

 

BJP Thiruvananthapuram congress lok sabha elelction 2024 thangamani divakaran