തൃശ്ശൂരിൽ തീവണ്ടിയിൽ നിന്ന് വീണ് യുവാവ് മരിച്ചു; അപകടം പുലർച്ചെ 3 മണിക്ക്

യാത്രയ്ക്കിടെ ബിജുമോനെ കാണാതായതിനെ തുടർന്ന് കൂടെയുള്ളവരും മറ്റുയാത്രക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

author-image
Rajesh T L
New Update
death

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശ്ശൂർ: റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ അമ്പലമുക്ക് കുഴിവിള വീട്ടിൽ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്ക് ഒല്ലൂരിൽ വെച്ചാണ് അപകടം നടന്നത്.

കൊല്ലത്തുനിന്ന് മം​ഗലാപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ബിജുമോൻ. നാട്ടുകാരായ  നാലുപേരും ബിജുമോനോടൊപ്പമുണ്ടായിരുന്നു. കിണറിൽ റിങ് ഇറക്കുന്ന തൊഴിലാളികളായ ഇവർ ജോലി ആവശ്യവുമായി ബന്ധപ്പെട്ട് മം​ഗലാപുരത്തേക്ക് പോകാണ് ട്രെയിനിൽ കയറിയത്. യാത്രയ്ക്കിടെ ബിജുമോനെ കാണാതായതിനെ തുടർന്ന് കൂടെയുള്ളവരും മറ്റുയാത്രക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

thrissur train accident ollur