കരുവന്നൂർ തട്ടിപ്പ് കേസ് : എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ വർഗീസ് അസൗകര്യം അറിയിച്ചു ഇ ഡി ക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു .

author-image
Rajesh T L
New Update
mm varghese

എം.എം.വർഗീസ് കരുവന്നൂർ ബാങ്ക്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന് (ഇ.‍‍ഡി) മുന്നിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വർഗീസിന് നേരത്തെ സമൻസ് ലഭിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ വർഗീസ് അസൗകര്യം അറിയിച്ചു ഇ ഡി ക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു . കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.‍‍‍ഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

എം.എം.വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കുകളിലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ ഇ.ഡി ആവശ്യപ്പെട്ടിട്ടും നൽകാൻ ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവർക്ക് ഇ ഡി റിപ്പോർട്ട് നൽകിയിരുന്നു.

karuvannoor bank MM Varghese