നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  ബുധനാഴ്ച പരിഗണിക്കും

കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു.  ഈ ഹർജിയിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കുവാൻ പ്രോസിക്യൂഷനോട് കോടതി നിർദ്ദേശിച്ചിരുന്നു.ഇതാണ് കോടതി പരിഗണിക്കുക.

author-image
Greeshma Rakesh
New Update
niyamasabha case

niyamasabha case

Listen to this article
0.75x 1x 1.5x
00:00 / 00:00

 



തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച പരിഗണിക്കും.കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. 

ഈ ഹർജിയിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കുവാൻ പ്രോസിക്യൂഷനോട് കോടതി നിർദ്ദേശിച്ചിരുന്നു.ഇതാണ് കോടതി പരിഗണിക്കുക. ക്രൈംബ്രാഞ്ച് നൽകിയ രേഖകളിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്ന് മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു.

അതെസമയം ഇതനുസരിച്ച് രേഖകൾ പരിശോധിച്ചതിൽ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. മന്ത്രി വി.ശിവൻകുട്ടി, എൽ.ഡി.എഫ് നേതാക്കളായ ഇ.പി ജയരാജൻ,കെ.ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ്  കേസ്.

 

 

 

court niyamasabha niyamasabha case