പാനൂർ ബോംബ് സ്ഫോടനക്കേസ്;  എൻ.ഐ.എ. അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ കരിയിലക്കുളങ്ങരയിലെ ഐ.എൻ.ടി.യു.സി. പ്രവർത്തകൻ സത്യൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ സി.പി.എം.ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങൾ സംസ്ഥാനത്ത് തടസ്സമില്ലാതെ തുടരുന്നതിൻ്റെ തെളിവുകളാണെന്നും ചെന്നിത്തല ആരോപിച്ചു.

author-image
Rajesh T L
Updated On
New Update
ramesh

Ramesh Chennithala

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: പാനൂർ ബോംബ് സ്ഫോടനക്കേസ് എൻ.ഐ.എ. അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലക്കാട് വാർത്താ സമ്മേളനത്തിൽ ആണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. കേസിലുൾപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കേസിൻ്റെ തുടക്കം മുതൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും  നടത്തുന്നതിനാൽ കേന്ദ്ര ഏജൻസി തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാവുകയുള്ളു എന്നും അദ്ദേഹം  പറഞ്ഞു. 

 സ്വഭാവികമായും സ്ഫോടനക്കേസുകൾ തീവ്രവാദസ്വഭാവമുള്ള കാര്യങ്ങൾ അന്വേഷിക്കുന്ന എൻ.ഐ.എ.പോലുള്ള ഏജൻസികളാണ് ഏറ്റെടുക്കേണ്ടത്. പാനൂരിലെ ബോംബ് സ്ഫോടനവും കൊലപാതകവും പോലീസ് അന്വേഷണത്തിൽ മാത്രം കണ്ടെത്താനാവില്ല . ആലപ്പുഴ കരിയിലക്കുളങ്ങരയിലെ ഐ.എൻ.ടി.യു.സി. പ്രവർത്തകൻ സത്യൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ സി.പി.എം.ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങൾ സംസ്ഥാനത്ത് തടസ്സമില്ലാതെ തുടരുന്നതിൻ്റെ തെളിവുകളാണെന്നും ചെന്നിത്തല ആരോപിച്ചു.

kannur ramesh chennithala panoor bomb blast case