കോടതിയിൽ പോയത് കൊണ്ടാണ് പണം കിട്ടിയത്, കനത്ത തിരിച്ചടിയെന്ന മോദിയുടെ വാദം പെരും നുണ; പിണറായി വിജയൻ

പ്രധാനമന്ത്രി വസ്തുതാപരമായാണ് സംസാരിക്കേണ്ടതെന്നും സുപ്രീം കോടതിയിൽ പോയത് കൊണ്ട് മാത്രമാണ് പണം അനുവദിച്ച് കിട്ടിയതൊന്നും പിണറായി വിജയൻ പറഞ്ഞു

author-image
Sukumaran Mani
Updated On
New Update
Pinarayi Vijayan

Pinarayi VIjayan

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് : സുപ്രീം കോടതിയിൽ കേരള സർക്കാരിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത് എന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി വസ്തുതാപരമായാണ് സംസാരിക്കേണ്ടതെന്നും സുപ്രീം കോടതിയിൽ പോയത് കൊണ്ട് മാത്രമാണ് പണം അനുവദിച്ച് കിട്ടിയതെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും കടമെടുപ്പ് പോലെയുള്ള വിഷയങ്ങളിൽ വിവേചനം കാണിക്കുന്നുവെന്നും പറഞ്ഞായിരുന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.

വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വാക്പോരിനും ഇടയാക്കിയ ഈ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുകയും അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിശദമായ വാദം കേൾക്കാൻ വിടുകയും ചെയ്തിരുന്നു. ഫെഡറലിസത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ധർണ്ണയും നടത്തിയിരുന്നു.യുഡിഎഫ് പക്ഷേ അതിന് പിന്തുണ നൽകിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി ബിജെപിയും യുഡിഎഫും കേരള വിരുദ്ധ വികാരം വളർത്താനാണ് ശ്രമിക്കുന്നത് എന്ന വിമർശനവും മുഖ്യമന്ത്രി ഉയർത്തിയിരുന്നു.

 

pinarayi vijayan narendra modi Latest News LOK SABHA ELECTIONS