എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സൂചന

ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാകും

author-image
Rajesh T L
Updated On
New Update
sslc

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാകും. മെയ് ആദ്യവാരം എസ്.എസ്.എൽ.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തൽ.

70 ക്യാമ്പുകളിലായി 14,000 ത്തോളം അധ്യാപകരാണ്  എസ്.എസ്.എൽ.സി. മൂല്യനിർണയത്തിനായി പങ്കെടുത്തത്. ഹയർസെക്കൻഡറിയിൽ 77 ക്യാമ്പുകളിലായി 25,000-ത്തോളം അധ്യാപകർ പങ്കെടുക്കുന്നു. ഹയർസെക്കൻഡറിയിലും മിക്കവാറും ക്യാമ്പുകൾ ശനിയാഴ്ചയോടെ പൂർത്തിയായി.

ഹയർസെക്കൻഡറിയിലെ 25 ക്യാമ്പുകൾ ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആയിരുന്നു. ഈ വർഷം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂല്യനിർണയം പൂർത്തിയായത്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി ക്ലാസുകളിലെ എട്ടരലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽപ്പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തിയത്. മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. 

result sslc examination