എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു, വിഎച്ച്എസി ഫലപ്രഖ്യാപനം മെയ് 9ന്

സംസ്ഥാനത്ത് ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്.

author-image
Greeshma Rakesh
Updated On
New Update
sivankutty

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.അതെസമയം ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 9ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. ഓരോ വിദ്യാർത്ഥികൾ വീതം മാത്രം പരീക്ഷ എഴുതിയ അഞ്ച് സ്‌കൂളുകളും സംസ്ഥാനത്തുണ്ട്.

 

 

 

v sivankutty Higher Secondary sslc examination VHSC