എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി മൂല്യനിർണയം ബുധനാഴ്ച മുതൽ

70 ക്യാമ്പുകളിലായി ആയിരത്തോളം അദ്ധ്യാപകരാകും എസ്എസ്എൽസി മൂല്യനിർണയം നടത്തുക.അതെസമയം ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 77 ക്യാമ്പുകളിലായി നടക്കും.

author-image
Greeshma Rakesh
New Update
sslc

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർ‌ണയം ബുധനാഴ്ച മുതൽ അരംഭിക്കും.70 ക്യാമ്പുകളിലായി ആയിരത്തോളം അദ്ധ്യാപകരാകും എസ്എസ്എൽസി മൂല്യനിർണയം നടത്തുക.അതെസമയം ഹയർ സെക്കൻഡറി മൂല്യനിർണ്ണയം 77 ക്യാമ്പുകളിലായി നടക്കും.മാത്രമല്ല 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്.ആകെ 25000 ത്തോളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നത്.

വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾ എട്ട് ക്യാമ്പിലായാകും നടത്തുക.2200 അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. അതെസമയം ടിഎച്ച്എസ്എൽസിയ്‌ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.110 അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. 20,000-ത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എഎച്ച്എസ്എൽസിയുടെ മൂല്യനിർണയത്തിന് ഒരു ക്യാമ്പും സജ്ജമാക്കിയിട്ടുണ്ട്.

എസ്എസ്എൽസി പരീക്ഷ​കളുടെ 38.5 ലക്ഷം ഉത്തരക്കടലാസുകളും ഹയർ സെക്കൻഡറിയിൽ 52 ലക്ഷം, വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3.4 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനുള്ളത്. ഉത്തരക്കടലാസ് മൂല്യനിർണ്ണയം 20-നകം പൂർത്തീകരിക്കാനാണ് നീക്കം. മെയ് രണ്ടാം വാരം പരീ​ക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.





kerala news Higher Secondary sslc examination Valuation