പാലക്കാട്: മണ്ണാര്‍ക്കാട് കൂട്ടിലക്കടവ് ചെറുപുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19) ആണ് മരിച്ചത്. ദീമയുടെ മാതൃസഹോദരിയുടെ മകള്‍ ചെര്‍പ്പുളശേരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ റിസ്വാന (19) അപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ഇബ്രാഹിം ബാദുഷ ചികിത്സയിലാണ്. സഹോദരങ്ങളുടെ മക്കളാണ് അപകടത്തില്‍പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് കുട്ടികളെ കരയ്ക്കു കയറ്റി വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിസ്വാന മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെ രാത്രിയോടെ ദീമ മെഹ്ബയും മരിച്ചു.