കുളത്തൂർ ദേശീയപാതയിൽ ബൈക്ക് അപകടം; കാൽനടയാത്രക്കാരനും യുവാവിനും ദാരുണാന്ത്യം, ഒരാൾക്ക് ​ഗുരുതര പരിക്ക്

അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.

author-image
Greeshma Rakesh
New Update
accident-

two died in bike accident at thiruvananthapuram

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കുളത്തൂർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്.അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയായിരുന്നു അപകടം.ബൈക്കിൽ താഹിറിനൊപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാനെ (19) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

Thiruvananthapuram Bike accident accident death