തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് ഒരു മുന്നണിയേയും പിന്തുണയ്ക്കില്ലെന്ന് സാബു എം ജേക്കബ്. കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളില് ഏത് മുന്നണി വിജയിച്ചാലും ഒരു മാറ്റവും ഉണ്ടാകാന് പോകുന്നില്ല. ഇതുകൊണ്ടാണ് തൃക്കാക്കര ഉപതെരഞ്ഞടുപ്പില് സ്ഥാനാര്ത്ഥിയെ നിര്ത്തി മത്സരിപ്പിക്കേണ്ടെന്ന എന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവില് കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്മ്മാണ് സേന തലവന് രാജ് താക്കറെ. ഇന്ന് നടത്തിയ ഒരു റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ് താക്കറെ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഓസ്ട്രേലിയയില് പൊതുതെരഞ്ഞെടുപ്പില് പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ലിബറല് ദേശീയ സഖ്യത്തിന് തോല്വി.പ്രതിപക്ഷ നേതാവും ലേബര് പാര്ട്ടി നേതാവുമായ ആന്റണി ആല്ബനീസ് പ്രധാനമന്ത്രിയാകും.ഓസ്ട്രേലിയയില് 9 വര്ഷത്തിന് ശേഷമാണ് ലേബര് പാര്ട്ടി അധികാരത്തിലെത്തുന്നത്.