ART

ഡോ. കപില വാല്‍സ്യായന്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റ്; അപേക്ഷ തീയ്യതി നീട്ടി...

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക് നൃത്തോത്സവത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരി നൃത്തം, കഥക്, ഒഡീസി, കേരള നടനം, ചൗ നൃത്തം, സത്രിയ നൃത്തം, രബീന്ദ്ര നൃത്തം, വിലാസിനി നാട്യം, സൂഫി നൃത്തം, എന്നീ നൃത്തരൂപങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 മുതല്‍ 29 വരെയും, 30 മുതല്‍ 45 വരെയും പ്രായമുള്ള വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് മേഖലകളിലെ അഞ്ചു മിനിട്ടില്‍ കുറയാത്ത അവതരണ വീഡിയോ ദൃശ്യങ്ങളും, ജനന തീയതി തെളിയിക്കുന്ന രേഖയും ബയോഡേറ്റയും സഹിതം bharathbhavankerala@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് 2020 ഒക്ടോബര്‍ 22 ന് മുന്‍പായി അപേക്ഷകള്‍ അയക്കേണ്ടതാണ്.

പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാ രവിവർമ പുരസ്‌കാരം

ചിത്ര, ശിൽപകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 ലെ രാജാ രവിവർമ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നൽകുന്നത്. 2019 ലെ രാജാ രവിവർമ പുരസ്‌കാരം ബി. ഡി ദത്തനാണ്.കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കലാരംഗത്തെ പ്രശസ്തരായ കെ. കെ. മാരാർ, പ്രൊഫ. അജയകുമാർ, അനില ജേക്കബ് എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക് നൃത്തോത്സവത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭാരതനാട്യം, കുച്ചിപ്പുടി, മണിപ്പൂരിനൃത്തം, കഥക്, ഒഡീസി, കേരളനടനം, ചൗനൃത്തം, സത്രിയനൃത്തം, റബീന്ദ്രനൃത്തം, വിലാസിനി നാട്യം, സൂഫിനൃത്തം, എന്നീ നൃത്തരൂപങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 മുതല്‍ 29 വരെയും 30 മുതല്‍ 45 വരെയും പ്രായമുള്ള വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

സൂര്യ കലാമേളയ്ക്ക് അരങ്ങുണരുകയായി ; ഇത്തവണ ഓണ്‍ലൈനില്‍, 43ാം വര്‍ഷവും പാടി തുടങ്ങാന്‍ യേശുദാസ്

തിരുവനന്തപുരം: 43 വര്‍ഷമായി അനന്തപുരിയുടെ സാംസ്‌കാരികോത്സവമായ സൂര്യ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പതിനൊന്ന് ദിവസമായി ചുരുക്കി ഓണ്‍ലൈനായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മേളയുടെ സ്ഥിരം സാന്നിധ്യമായ പ്രമുഖ കലാകാരന്‍മാര്‍ ഇത്തവണയും അണിനിരക്കും. എല്ലാ പരിപാടികളും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തതായിരിക്കും അവതരിപ്പിക്കുക. അര മണിക്കൂര്‍ വീതം മാത്രമായിരിക്കും ഓരോ ദിവസത്തെയും പരിപാടിയുടെ ദൈര്‍ഘ്യം. പതിവ് പോലെ യേശുദാസിന്റെ സംഗീത കച്ചേരിയോടെ ലോകത്തിലെ ഏറ്റവും വലിയ കലാമേളയ്ക്ക് തുടക്കമാകും. തുടര്‍ച്ചയായ 43ാം വര്‍ഷമാണ് യേശുദാസ് സൂര്യ ഫെസ്റ്റിവലില്‍ പാടുന്നത്.

Show More