
പാലക്കാട് : പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം ഇന്ന്ന് കവിയുടെ കുമരനെല്ലൂരിലെ വസതിയില്‍ നടക്കുന്ന പരിപാടിയില്‍ സമര്‍പ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പരമാവധി ജനപങ്കാളിത്തം കുറച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നേരിട്ടും പങ്കെടുക്കും.
ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനാകുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട്ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരനാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. മാനവികതയിൽ ഊന്നിയുള്ള ആത്മീയതയാണ് അക്കിത്തം കവിതകളുടെ മുഖമുദ്ര. 'വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന അക്കിത്തത്തിൻ്റെ വരികള്‍ മലയാള കവിതാ ലോകത്ത് ആധുനികതയാണ് വിളംബരം ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
