അനന്തപുരി നൃത്ത സംഗീതോത്സവം

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്‌മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ വാർഷികാഘോഷവും അനന്തപുരി നൃത്ത സംഗീതോത്സവവും 23ന് ആരംഭിച്ചു.

author-image
online desk
New Update
അനന്തപുരി നൃത്ത സംഗീതോത്സവം

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്‌മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ വാർഷികാഘോഷവും അനന്തപുരി നൃത്ത സംഗീതോത്സവവും 23ന് ആരംഭിച്ചു. നവംബർ മൂന്ന് വരെ നീളുന്ന 10 ദിവസത്തെ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിൽ സ്‌കൂൾ കോളേജ്‌ വിദ്യാർഥികൾക്കുള്ള കലാമത്സരങ്ങളും ആരംഭിച്ചു. പുന്നപുരം ശ്രീചിത്തിര തിരുനാൾ ഡാൻസ്‌ ആന്റ്‌ മ്യൂസിക്‌ ഹാളിലാണ് കലാമത്സരങ്ങൾ നടക്കുക. 26ന്‌ രാവിലെ 9ന്‌ ചിത്രരചനാ മത്സരങ്ങൾ ലളിതകലാ അക്കാദമി എക്‌സിക്യുട്ടീവംഗം കാരയ്‌ക്കാമണ്ഡപം വിജയകുമാർ ഉദ്‌ഘാടനംചെയ്യും. മൂന്നിന്‌ വൈകിട്ട്‌ 5ന്‌ മഹാത്മാ അയ്യൻകാളി ഹാളിൽ നടക്കുന്ന സമാപനസമ്മേളനം ഒ രാജഗോപാൽ എംഎൽഎ ഉദ്‌ഘാടനംചെയ്യും. ഐ ബി സതീഷ്‌ എംഎൽഎ മുഖ്യാതിഥിയാകും. കെടിഡിസി ചെയർമാൻ എം വിജയകുമാർ ചിത്തിര തിരുനാൾ അനുസ്‌മരണ പ്രഭാഷണം നടത്തും. തുടർന്ന്‌ മദ്രാസ്‌ കലാക്ഷേത്ര വിലാസിനി ചിട്ടപ്പെടുത്തി കലാകേന്ദ്രം വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

Ananthapuri dance and music festival from today