ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഫെസ്റ്റിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

By online desk .04 10 2020

imran-azharതിരുവനന്തപുരം: ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക് നൃത്തോത്സവത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭാരതനാട്യം, കുച്ചിപ്പുടി, മണിപ്പൂരിനൃത്തം, കഥക്, ഒഡീസി, കേരളനടനം, ചൗനൃത്തം, സത്രിയനൃത്തം, റബീന്ദ്രനൃത്തം, വിലാസിനി നാട്യം, സൂഫിനൃത്തം, എന്നീ നൃത്തരൂപങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 മുതല്‍ 29 വരെയും 30 മുതല്‍ 45 വരെയും പ്രായമുള്ള വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

 

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് മേഖലകളിലെ അഞ്ചു മിനിട്ടില്‍ കുറയാത്ത അവതരണ വീഡിയോ ദൃശ്യങ്ങളും, ജനന തിയതി തെളിയിക്കുന്ന രേഖയും ബയോഡേറ്റയും സഹിതം bharathbhavankerala@gmail.com എന്ന മെയില്‍ഐഡിയിലേക്ക് ഒക്ടോബര്‍ 12ന് മുന്‍പായി അപേക്ഷകള്‍ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും. ഇന്ത്യയിലെ വിവിധ നൃത്തരംഗത്തെ ശ്രദ്ധേയരായ പ്രതിഭകള്‍ അടങ്ങിയ ജൂറി പാനലാണ് അവതരണത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.

 

 

OTHER SECTIONS