ബീന രഞ്ജിനിയുടെ ഹിറ്റുകളുടെ കഥയ്ക്ക് പുരസ്‌കാരം

By Online Desk.29 Jan, 2018

imran-azhar

മലയാള ചലച്ചിത്ര ഗ്രന്ഥശാഖയിലെ അമൂല്യകൃതിയായ ഹിറ്റുകളുടെ കഥയുടെ രചയിതാവ് ബീനാരഞ്ജിനിക്കു വേണ്ടി മകന്‍ ശിവാതമ്പി മികച്ച ഗ്രന്ഥത്തിനുള്ള ശാന്താദേവി പുരസ്‌കാരം ഏറ്റുവാങ്ങി. മലയാള ചലച്ചിത്രങ്ങളില്‍ ഇതുവരെ ഉണ്ടായ സിനിമകളില്‍ നിന്നും മുങ്ങിത്തപ്പിയെടുത്ത അപൂര്‍വ്വ രത്‌നങ്ങളാണ് ഹിറ്റുകളുടെ കഥ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍.


ബീനാരഞ്ജിനിയുടെ അശ്രാന്ത പരിശ്രമം ഈ ഗ്രന്ഥത്തിന്റെ നിര്‍മ്മിതിയില്‍ ഉണ്ട്. പുതിയ തലമുറയിലെ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും അഗാധമായ അറിവ് സമ്മാനിക്കുന്ന ഈ ഗ്രന്ഥം വര്‍ഷങ്ങളോളം വെള്ളിനക്ഷത്രത്തില്‍ പ്രസിദ്ധീകരിച്ച ഹിറ്റുകളുടെ കഥ പരമ്പരയുടെ സമാഹാരമാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മൂല്യം മനസ്‌സിലാക്കിയാണ് ശാന്താദേവി പുരസ്‌കാരം നല്‍കിയിരിക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ സമ്മാനിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

 

OTHER SECTIONS