നാടകോത്സവത്തിന് ഞായറാഴ്ച ഭാരത് ഭവനിൽ അരങ്ങുണരും

തിരുവനന്തപുരം: ഭാരത് ഭവന്‍, നാട്യഗൃഹവുമായി സഹകരിച്ച് ആധുനിക മലയാള നാടകവേദിയുടെ പിതാവും നാടകാചാര്യനുമായ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ സ്മരണാര്‍ത്ഥം 2020 ഫെബ്രുവരി 09 മുതല്‍ 15 വരെ ഒരുക്കുന്ന നാടകോത്സവ ത്തിന് ഇന്ന് അരങ്ങുണരും.

author-image
online desk
New Update
നാടകോത്സവത്തിന് ഞായറാഴ്ച ഭാരത് ഭവനിൽ അരങ്ങുണരും

തിരുവനന്തപുരം: ഭാരത് ഭവന്‍, നാട്യഗൃഹവുമായി സഹകരിച്ച് ആധുനിക മലയാള നാടകവേദിയുടെ പിതാവും നാടകാചാര്യനുമായ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ സ്മരണാര്‍ത്ഥം 2020 ഫെബ്രുവരി 09 മുതല്‍ 15 വരെ ഒരുക്കുന്ന നാടകോത്സവ ത്തിന് ഇന്ന് അരങ്ങുണരും. നാട്യഗൃഹം, സ്‌കൂള്‍ ഓഫ് ഡ്രാമ, അഭിനയ, തമ്പ്, നിരീക്ഷ, രംഗപ്രഭാത് എന്നീ പ്രമുഖ നാടക സംഘങ്ങള്‍ പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ പതിനൊന്നു നാടകങ്ങള്‍ ഏഴ് ദിവസങ്ങളിലായി ഭാരത് ഭവന്‍ ഓപ്പണ്‍ എയര്‍ തീയറ്ററില്‍ അവതരിപ്പിക്കും.

ഫെബ്രുവരി 9 ന് വൈകുന്നേരം 06.30 ന് അടൂര്‍ ഗോപാലകൃഷ്ണന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സ്‌നേഹദൂതന്‍, കിഴവനും കഴുതയും, രക്ഷാപുരുഷന്‍, അണ്ടനും അടകോടനും, പൂജാമുറി, അവതരണം ഭ്രാന്താലയം, ഏതോ ചിറകടിയൊച്ചകള്‍, ആസ്ഥാന വിഡ്ഢികള്‍, ഇലപൊഴിയും കാലത്തൊരു പുലര്‍കാല വേള, ഭരതവാക്യം, ഒരു കൂട്ടം ഉറുമ്പുകള്‍ എന്നീ നാടകങ്ങള്‍ വിവിധ ദിനങ്ങളിലായി അരങ്ങേറും. നാടകാവതരണത്തിനു പുറമെ നാടക സംവിധായകന്‍, വിമര്‍ശകന്‍, നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്നീ വിവിധ ശാഖകളില്‍ പ്രൊഫ. ജി. ശങ്കരപ്പിള്ള നല്‍കിയിട്ടുള്ള സംഭാവനകളെ സംബന്ധിക്കുന്ന സെമിനാറുകളും ചര്‍ച്ചകളും നാടകോത്സവത്തിന്റെ ഭാഗമായി നടക്കും.

എല്ലാ ദിവസവും നാടകാവതരണത്തിന് മുന്‍പായി നടക്കുന്ന സാംസ്‌കാരികസന്ധ്യയില്‍ നാടകരംഗത്തെ പ്രതിഭകളെ വിശിഷ്ടവ്യക്തികളായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.ടി. ജലീല്‍, എം. മുകേഷ് എം.എല്‍.എ., ഡോ.വി. വേണു ഐ.എ.സ്., ശ്യാമപ്രസാദ് എന്നിവര്‍ ആദരിക്കും. 2020 ഫെബ്രുവരി 15 ന് നടക്കുന്ന സമാപന സമ്മേളനം ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി ശ്രീമതി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചലച്ചിത്ര നടന്‍ രാഘവന്‍, പിരപ്പന്‍കോട് മുരളി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ വിശിഷ്ടാതിഥികളായി എത്തും.

trivandrum