/kalakaumudi/media/post_banners/c45ca91cea23bbd33f0f348c5f89528d9211ce8e715aa7b2aded79871dab4af3.jpg)
തിരുവനന്തപുരം: ഗൊയ്‌ഥെ സെൻട്രം തിരുവനന്തപുരം സംഗീത ആസ്വാദകർക്കായി സംഗീത വിരുന്ന് ഒരുക്കുന്നു. 'ജർമ്മൻ ജാസ് ബാൻഡ് ലിസ്ബെത്ത് ക്വാർട്ടറ്റ്' എന്ന സംഗീത വിരുന്ന് ആസ്വാദകർക്ക് വ്യത്യസ്തമാർന്ന അനുഭവം പകരും. ബുധനാഴ്ച രാത്രി 7 മണിക്ക് സ്റ്റാച്യുവിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിലാണ് സംഗീത വിരുന്ന് അരങ്ങേറുക. ന്യൂയോർക്കിലെ പ്രശസ്ത പിയാനിസ്റ്റ് മാനുവൽ ഷ്മിഡെൽ, ക്ലാരിനെറ്റിസ്റ്റ് ഇഗോർ സ്പല്ലാട്ടി, ഡ്രമ്മർ മോറിറ്റ്സ് ബൗoഗാർട്ണർ തുടങ്ങിയവർ പരിപാടിയിൽ അണിനിരക്കും. ഇതുവരെ അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയ ലിസ്ബെത്ത് ക്വാർട്ടറ്റ് 2012, 2018 വർഷങ്ങളിൽ എക്കോ ജാസ് പുരസ്കാരവും നേടിയിട്ടുണ്ട്.