/kalakaumudi/media/post_banners/fb100a412c73681cb109db6898164f8f192f56d208c9b4844d36bbc5678b3c9e.jpg)
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയും ക ച ത പ ഫൗണ്ടേഷനും സംയുക്തമായി കേരളത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദേശീയ കൈപ്പട കലോത്സവം (നാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ ) ഡിസംബർ 9 മുതൽ 11 വരെ ശംഖുംമുഖം ഉദയ് സ്യൂട്ട്സിൽ നടക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ ഒരു ഇന്ത്യന്‍ കലിഗ്രഫി പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷയിലുള്ള കലിഗ്രഫി രചനകള്‍ ഇതിലുണ്ടാകും. ശില്പശാല, പ്രഭാഷണം, ലൈവ് ഡെമോ, നൃത്തം, സംഗീതം എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് കൈയക്ഷര കലാകാരന്‍മാര്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഇന്ത്യയിലെ മികച്ച കലിഗ്രാഫറായ അച്യുത് പാലവ്, പ്രൊഫ. സന്തോഷ് ക്ഷീര്‍സാഗര്‍ (ഡീന്‍, ജെ.ജെ. സ്കൂള്‍ ഒഫ് ആര്‍ട്സ്, മുംബൈ), ഉദയകുമാര്‍ (ഐ ഐ ടി, ഗോഹത്തി, രൂപയുടെ ചിഹ്നം - ഡിസൈനര്‍), മുംബൈ ഐ ഐ ടി ഫാക്കൽറ്റി മേധാവി പ്രൊഫ. ജി.വി.ശ്രീകുമാര്‍ , സോഫിയ പോളിടെക്നിക് ഫാക്കൽറ്റി മേധാവി കൽപേഷ് ഗോസാവി , ബാന്ദ്ര കോളേജ് ഓഫ് ആർക്കിടെക്ചർ വിസിറ്റിംഗ് ഫാക്കൽറ്റി അക്ഷയ തോംബ്രേ, ബാംഗ്ലൂരിലെ ഡിസൈനറും കലി ഗ്രഫറുമായ നിഖില്‍ അഫാലെ, ന്യൂഡൽഹിയിലെ പിക്ടോറിയൽ കലിഗ്രഫർ ഖമര്‍ ഡാഗര്‍, വാരാണസി ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ പ്രൊഫ.സുരേഷ് നായര്‍ , മുംബൈയിലെ വിഷ്വലൈസറും കലിഗ്രഫറുമായ സുദീപ് ഗാന്ധി , ന്യൂഡൽഹിയിലെ കലിഗ്രഫി ട്യൂട്ടർ ഇങ്കു കുമാര്‍ , പൂന സിഡാക് അസോസിയേറ്റ് ഡയറക്ടർ മനോജ് ഗോപിനാഥ്), കലിഗ്രഫി രാജ്യാന്തര പുരസ്കാര ജേതാവ് നാരായണഭട്ടതിരി തുടങ്ങി ഒട്ടേറെ പ്രമുഖർ ദേശീയ കൈപ്പട കലോത്സവത്തിൽ പങ്കെടുക്കും.