കേരളത്തിലെ മികച്ച ആര്‍ട്ട് ഗാലറികള്‍

By Online Desk.05 Nov, 2016

imran-azhar

സഞ്ചാരികളെ വളരെയേറെ ആകര്‍ഷിക്കുന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. ഈ പ്രകൃതി ഭംഗി കണ്ടാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് സഞ്ചാരികള്‍ വിശേഷിപ്പിച്ച് തുടങ്ങിയത്. പ്രകൃതി ഭംഗി കാണാന്‍ കേരളത്തില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ് കേരളത്തിലെ ആര്‍ട്ട് ഗാലറികള്‍. കലാസ്‌നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട കേരളത്തിലെ ചില ആര്‍ട്ട് ഗാലറികള്‍ പരിചയപ്പെടാം.

 

കാശി ആര്‍ട്ട് ഗാലറി, കൊച്ചി
കൊച്ചിയിലെ ബര്‍ഗര്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ആര്‍ട്ട് ഗാലറിയാണ് കാശി ആര്‍ട്ട് ഗാലറി. പ്രശസ്തമായ പല കലാകാരന്മാരുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ഈ സ്ഥലത്ത്. ഒരു കാപ്പി നുകര്‍ന്നുകൊണ്ട് ചിത്രപ്രദര്‍ശനങ്ങള്‍ ആസ്വദിക്കാം. കലകളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരമുണ്ട്. എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ രാത്രി 10 മണിവരെ ഇവിടെ സന്ദര്‍ശിക്കാനാകും

 

ഡേവിഡ് ആര്‍ട്ട് ഗാലറി, കൊച്ചി
കൊച്ചിയിലെ പഴയ ഒരു ഡച്ച് ബംഗ്ലാവാണ് ആര്‍ട്ട് ഗ്യാലറിയും കഫേയുമാക്കി മാറ്റിയത്. രുചികരമായ പിസ കഴിക്കാന്‍ പറ്റിയ സ്ഥലം കൂടിയായ ഈ ആര്‍ട്ട് ഗ്യാലറിയില്‍ യുവ കലാപ്രതിഭകള്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭ്യമാണ്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് മുന്‍വശത്തായിട്ടാണ് ഈ ഗാലറി സ്ഥിതി ചെയ്യുന്നത്.

 

 

ശ്രീ ചിത്ര ആര്‍ട്ട് ഗാലറി, തിരുവനന്തപുരം
മലയാളികളുടെ അഭിമാനമായ ചിത്രകാരന്‍ രാജരവിവര്‍മ്മയുടെ അപൂര്‍വ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്ഥലമാണ്. രബീന്ദ്രനാഥ ടാഗോര്‍, ജമിനി റോയ്, നിക്കോളസ് റോയ്‌റിച്ച് തുടങ്ങിയ അനുഗ്രഹീത കാലാകാരന്മാരുടെ കലാസൃഷ്ടികളും ഇവിടെ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ബംഗാളി, രാജസ്ഥാനി, രജപുത്ര, മുഗള്‍, തഞ്ചാവൂര്‍ ശൈലികളിലുള്ള കലാസൃഷ്ടികളുടെ പ്രദര്‍ശനങ്ങളും ഇവിടെയുണ്ട്. തിരുവനന്തപുരത്തെ നന്തന്‍കോടിലെ സൂര്യകാന്തി റോഡിലാണ് ഈ ആര്‍ട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ചകളിലും ബുധനാഴ്ച ഉച്ചവരെയുള്ള സമയങ്ങളിലും ഒഴികെ മറ്റുദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 4.30 വരെയാണ് ഇവിടേയ്ക്കുള്ള പ്രവേശന സമയം.

OTHER SECTIONS