യന്ത്രസരസ്വതിയില്‍ ഒഴുകുന്ന കല

By online desk .09 Dec, 2016

imran-azhar

 

 
സമകാലികകലയുടെ വേറിട്ട മുഖമാണ് സുദര്‍ശന്‍ ഷെട്ടിയുടേത്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഅഞ്ചില്‍ 'പേപ്പര്‍ മൂണ്‍' എന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയ കലാസൃഷ്ടികളിലൊന്നുപോലും വിറ്റുപോകാതെയിരുന്ന മുംബൈനിവാസിയായ മംഗലാപുരത്തുകാരനല്‌ള ഇന്നു സുദര്‍ശന്‍ ഷെട്ടി. ഒന്നര പതിറ്റാണ്ടിനകത്ത് ലോകമെമ്പാടും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രദര്‍ശനങ്ങളില്‍ പങ്കാളിയാവുകയും ബിനാലെകളില്‍ കയ്യൊപ്പുചാര്‍ത്തുകയും ചെയ്ത ഈ അമ്പത്തിനാലുകാരന്‍ ഇന്ന് ലക്ഷങ്ങളും കോടികളും മുതല്‍മുടക്കുള്ള ഇന്‍സ്റ്റലേഷനുകള്‍ ചെയ്തുവരുന്നു. 

 

 

കലാകാരന്മാര്‍ക്കെതിരായ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കലാസാഹിതപ്രവര്‍ത്തകര്‍ അവാര്‍ഡുകള്‍ മടക്കിനല്‍കിയപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ ഒപ്പുശേഖരണത്തില്‍ ഷെട്ടിയും പങ്കാളിയായിരുന്നു. ഡിസംബര്‍ 12 ന് ആരംഭിക്കുന്ന കൊച്ചി- മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍ ആയ സുദര്‍ശന്‍ ഷെട്ടി കലയെ സംബന്ധിച്ചും ബിനാലെയെ സംബന്ധിച്ചുമുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു.

 


അസാന്നിദ്ധ്യം, മരണം, ശൂന്യത തുടങ്ങിയ പ്രതീകങ്ങള്‍ രചനകളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ടലേ്‌ളാ. പല ജീവികളുടെയും - മനുഷ്യന്റേതുള്‍പ്പടെ- ലോഹാസ്ഥികൂടങ്ങള്‍ മോട്ടിഫുകളായിവരുന്നു. ശരീരത്തിന്റെ അഭാവം പ്രകടമായിത്തന്നെ പല രചനകളിലും കാണാം. 'ബിയിങ് എല്‍സ്വെയര്‍', 'ലീവിങ് ഹോം', 'സേവിങ് സ്‌കിന്‍' തുടങ്ങിയ പേരുകളും അവയിലെ ബിംബങ്ങളും ചേര്‍ന്ന് അങ്ങനെയൊരു വായന സാദ്ധ്യമാക്കുന്നിലേ്‌ള?

 

സുദര്‍ശന്‍ ഷെട്ടി: അതു ശരിയാണെങ്കിലും 'ശരീരത്തിന്റെ അഭാവം' എന്നത് കൂടുതല്‍ ലിറ്ററല്‍ വായനയലേ്‌ള? അതിനേക്കാള്‍ 'മര്‍ത്ത്യത' എന്ന യാഥാര്‍ത്ഥ്യത്തിന്റെ സാന്നിദ്ധ്യം എന്ന നിലയില്‍ വീക്ഷിക്കാനാണെനിക്കിഷ്ടം. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രത്യേകത അവന്റെ ശരീരത്തിന്റെ മര്‍ത്ത്യത അഥവാ നശ്വരതയാണ്. മരണം പോലെ ഇത്രയേറെ സാര്‍വ്വലൗകികമായ ഒരു സംഗതിയില്‌ള.

 

ഓരോ മനുഷ്യനും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ അവനവന്റെ മരണത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങും. ചിലപേ്പാള്‍ അറിഞ്ഞും മറ്റുചിലപേ്പാള്‍ സ്വയമറിയാതെതന്നെയും. ആശയതലത്തില്‍ മരണം എപേ്പാഴും നമ്മോടൊപ്പമുണ്ട്. ഗോത്രസംസ്‌കാരങ്ങള്‍ മുതല്‍ ആധുനികമായ പരിഷ്‌കൃതനാഗരികതകള്‍ വരെ ഇതിന് അപവാദമല്‌ള. യുവത്വത്തെക്കുറിച്ചുള്ള എല്‌ളാ പ്രതീക്ഷകളും മരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ കൂടിയാണ്.

 

യുവത്വത്തെ വരവേല്ക്കാനും നിലനിര്‍ത്താനും ചെയ്യുന്ന യത്നങ്ങള്‍ മരണത്തെ ചെറുത്തുതോല്പിക്കാനുള്ള യത്നങ്ങള്‍ കൂടിയാണ്. സത്യത്തില്‍ ഒരു സൗന്ദര്യസോപ്പു വാങ്ങിക്കുമ്പോള്‍പേ്പാലും വാര്‍ദ്ധക്യത്തിന്റെ അഭംഗികളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതുവഴി നമ്മള്‍ മരണത്തെ വെല്‌ളുവിളിക്കുകയാണ്.

 

 വസ്തുക്കളുടെ ജൈവയാഥാര്‍ത്ഥ്യത്തോടൊപ്പം യാന്ത്രികയാഥാര്‍ത്ഥ്യം കൂടി രചനകളില്‍ പ്രമേയമാകുന്നുണ്ട്. യന്ത്രവല്‍കൃതലോകത്തെ ജൈവമായ നിലനില്പാണോ അതിലൂടെ പറയാന്‍ ശ്രമിക്കുന്നത്?

 


- യന്ത്രം കൊണ്ടു മരണത്തെ അതിജീവിക്കാന്‍ ശ്രമിക്കല്‍, ജീവിതം തന്നെ യന്ത്രമായി പരിണമിക്കല്‍ എന്നിങ്ങനെ പുതിയകാലം നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന നിരവധി തത്വചിന്തകള്‍ രചനകളില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫിലോസഫിയുടെ അടിത്തട്ടില്‍ ഇവയെല്‌ളാം ഉള്ളതാണ്. പുതിയ കാലത്ത് കല കൈകാര്യം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ പ്രകടമായി ആവിഷ്‌കരിക്കപെ്പടും.

 

തത്വചിന്തയും ആത്മീയതയും രചനകളില്‍ നിര്‍ണ്ണായകമാണലേ്‌ളാ. 'സിക്സ് ഡ്രോപ്സ്' പോലുള്ള രചനകള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെ ഷഡ് വൈരികളുടെ സങ്കല്പം ഉള്‍ക്കൊള്ളുന്നു. കണ്ടെംപററി ആയിരിക്കുമ്പോള്‍ത്തന്നെ തത്വചിന്താപരവും കൂടിയാണ് രചനകള്‍. ഈ പരിണാമത്തെക്കുറിച്ച് വിശദമാക്കാമോ?

 

- ഇതു പറയുന്ന ആദ്യത്തെയാള്‍ ഞാനല്‌ള. നൂറ്റാണ്ടുകള്‍ക്കുമുമ്പേ പറഞ്ഞുവച്ചിരിക്കുന്നതാണ് അവയെല്‌ളാം. എന്റെ അച്ഛന്‍ യക്ഷഗാനകലാകാരനായിരുന്നു. കുട്ടിക്കാലം മുതലേ പുരാണകഥകളിലെ പ്രതീകങ്ങളും തത്വചിന്തകളും അതിന്റെ നിറങ്ങളോടും സംഗീതത്തോടുമൊപ്പം എന്റെ മനസ്‌സില്‍ പതിഞ്ഞുപോയിട്ടുണ്ടാകണം. അതുപോലെ ആര്‍ട്ടിസ്റ്റ് അതുല്‍ ഡോഡിയ മുംബൈ ജെ. ജെ. സ്‌കൂള്‍ ഒഫ് ആര്‍ട്ടില്‍ എന്റെ സീനിയറായിരുന്നു. എന്റെ കൗമാരത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള ഒരാള്‍ അദ്ദേഹമാണ്. മുംബൈയില്‍ അടുത്തടുത്തായിരുന്നു ഞങ്ങളുടെ വീടുകള്‍. എന്നും വൈകിട്ട് അത്താഴം കഴിഞ്ഞ് മുനിസിപ്പല്‍ പൈപ്പ് ലൈനിനടുത്ത് ഞങ്ങള്‍ കണ്ടുമുട്ടും. ഒരു സിഗരറ്റും കത്തിച്ച് സംസാരിക്കും. ഗുജറാത്തി കവിതകളുടെ ആരാധകനായിരുന്നു അതുല്‍. ചെറുപ്പം മുതല്‍ കര്‍ണ്ണാടകസംഗീതം കേട്ടുവളര്‍ന്ന എനിക്ക് മുംബൈ ജീവിതം ഒരു പുതിയ ഇഷ്ടം കൂടി സമ്മാനിച്ചു; ഹിന്ദുസ്ഥാനിസംഗീതം.

 

പ്രത്യേകിച്ചു കുമാര്‍ ഗന്ധര്‍വ്വ് പാടിയ കബീറിന്റെയും ഗോരക്നാഥിന്റെയും നിര്‍ഗുണഭക്തികാവ്യങ്ങള്‍ എനിക്കു പ്രിയമായിരുന്നു. വാസ്തവത്തില്‍ എന്റെ ഇത്തരം താത്പര്യങ്ങള്‍ ഇങ്ങനെ പല കൈവഴികളിലൂടെ എന്നെത്തേടിവന്നതാണ്. ഇന്ത്യന്‍ ഫിലോസഫി എല്‌ളാ ഇന്ത്യക്കാരുടെ ഉള്ളിലും ജാതിമതഭേദമില്‌ളാതെതന്നെ ഒരളവോളം ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

 

ഇന്ത്യന്‍ ഫിലോസഫിയിലെ ഈ ആശയങ്ങളെ, അലെ്‌ളങ്കില്‍ ആത്മീയതാസങ്കല്പങ്ങളെ സമകാലികമായ യാന്ത്രികയാഥാര്‍ത്ഥ്യങ്ങളില്‍, 'കണ്ടെംപററി ആര്‍ട്ട്' എന്ന നിര്‍മ്മിതിയില്‍ എങ്ങനെ ഫലപ്രദമായി സന്നിവേശിപ്പിക്കാം എന്ന് അന്വേഷിക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്.

 


യക്ഷഗാനത്തിന്റെ പശ്ചാത്തലം മലയാളികളെ സംബന്ധിച്ചിടത്തോളം വളരെപെ്പട്ടെന്ന് മനസ്‌സിലാകുന്ന ഒന്നാണ്. കേരളീയകലകളിലും പുരാണങ്ങളും തത്വചിന്തകളും വര്‍ണ്ണക്കൂട്ടുകളും സംഗീതവും മേളിക്കുന്നുണ്ട്.

 


എനിക്കറിയാം. യക്ഷഗാനത്തിലെതന്നെ വളരെ എക്‌സ്പ്രസ്‌സീവ് ആയ 'താളമദ്ദളെ' എന്ന ശൈലിയാണ് എന്റെ അച്ഛന്‍ കൈകാര്യം ചെയ്തിരുന്നത്. വേഷവിധാനങ്ങളുടെ അകമ്പടിയില്‌ളാതെ പുരാണകഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന വെല്‌ളുവിളി നിറഞ്ഞ ദൗത്യമാണത്. വേഷങ്ങള്‍ ഒരു വലിയ പരിധിവരെ കഥാപാത്രങ്ങളിലേക്ക് പ്രേക്ഷകനു പ്രവേശനം എളുപ്പമാക്കും.

 

പുരാണകഥകള്‍ക്ക് ഒരുക്കുന്ന അന്തരീക്ഷസൃഷ്ടിയുടെ ഭാഗമാണ് ആടയാഭരണങ്ങളും വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഏറ്റക്കുറച്ചിലുകളുമെല്‌ളാം. പ്രേക്ഷകനു കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ ഇത് നല്‌ളതാണ്. എന്നാല്‍ അതൊന്നുമില്‌ളാതെ അവതരിപ്പിക്കുക എന്നത് സാധാരണവേഷത്തില്‍ ഒരു നര്‍ത്തകി നൃത്തം ചെയ്യുന്നതുപോലെയോ കഥകളിനടന്‍ ആടുന്നതുപോലെയോ ആണ്. ഇതു മറികടക്കാന്‍ വലിയ ശ്രമം ആവശ്യമായിവരും.

 

ചെറുപ്പത്തില്‍ അച്ഛനു കൂട്ടുപോകുമായിരുന്നതുകൊണ്ട് മറ്റു കഥാപാത്രങ്ങളില്‍നിന്നു വ്യത്യസ്തമായ മാനങ്ങള്‍ നല്‍കി സ്വന്തം കഥാപാത്രത്തെ ആവിഷ്‌കരിക്കുന്നതിലെ സൂക്ഷ്മതയും വൈദഗ്ദ്ധ്യവും മറ്റുള്ളവര്‍ അച്ഛനു നല്‍കുന്ന അഭിനന്ദനങ്ങളില്‍നിന്നു മനസ്‌സിലാക്കിയിരുന്നു. 2003 ല്‍ അച്ഛന്‍ മരിച്ചപേ്പാള്‍ ആദരിക്കാനെത്തിയ ജനക്കൂട്ടത്തെക്കണ്ട് അനുജത്തി ശുഭ ഷെട്ടി അദ്ദേഹം ഇത്ര വലിയ കലാകാരനായിരുന്നോ എന്ന് അമ്പരന്നുപോയി. വളരെ ചെറുപ്പത്തില്‍ മംഗലാപുരത്തുനിന്ന് മുംബൈയില്‍ കുടിയേറിയതാണു ഞങ്ങളുടെ കുടുംബം.

 

മുംബൈയിലെ താഴ്ന്ന ഇടത്തരക്കാരായ പ്രവാസികള്‍ അനുഭവിച്ചിട്ടുള്ള എല്‌ളാ ബുദ്ധിമുട്ടുകളും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പരിമിതവരുമാനവുമായി ഞങ്ങള്‍ അഞ്ചുമക്കളെ എങ്ങനെ അച്ഛനമ്മമാര്‍ പോറ്റിവളര്‍ത്തി എന്നത് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നും. ഉച്ചഭക്ഷണം ഒഴിവാക്കി അതിനു തന്നിരുന്ന തുക മിച്ചം പിടിച്ചാണ് ഞാന്‍ ജെ. ജെ. സ്‌കൂള്‍ ഒഫ് ആര്‍ട്ടില്‍ കല പഠിക്കാന്‍ ചേരുന്നത്. ഒരുദിവസം ചേച്ചി അതു കണ്ടുപിടിച്ചു.

 


പ്രതീക്ഷിച്ചത്ര ഭൂകമ്പം ഉണ്ടായിലെ്‌ളങ്കിലും അച്ഛനമ്മമാര്‍ക്ക് അത് അത്ര താത്പര്യമുള്ള കാര്യമല്‌ള എന്ന് എനിക്കറിയാമായിരുന്നു. കലാമത്സരങ്ങളില്‍ പലപേ്പാഴും എനിക്ക് സമ്മാനങ്ങള്‍ കിട്ടിയിരുന്നതുകൊണ്ട് കൂട്ടുകാര്‍ക്കിടയില്‍ താരമായിരുന്നു. ആ പ്രായത്തില്‍ ദാരിദ്ര്യത്തെ മറികടക്കാന്‍ അത്രയൊക്കെ മതിയായിരുന്നു.

 


 

വിരുദ്ധദ്വന്ദ്വസങ്കല്പവും ഫിഗറേറ്റീവ് ആര്‍ട്ടിനെ സംബന്ധിക്കുന്ന വ്യത്യസ്തമായ പരികല്പനയും ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നുണ്ടലേ്‌ളാ?

 


ഞാന്‍ പഠിക്കുന്ന കാലത്ത് ജെ. ജെ. സ്‌കൂള്‍ ഒഫ് ആര്‍ട്ടില്‍ അബ്സ്ട്രാക്റ്റ് കലയെ സംബന്ധിച്ച് ചില മുന്‍വിധികള്‍ ഉണ്ടായിരുന്നു. ഇത്ര വീന്ദര്‍റെഡ്ധിയെപേ്പാലെയൊക്കെയുള്ള കലാകാരന്മാരില്‍ വലിയ സന്ദേഹങ്ങളുണ്ടാക്കിയിട്ടുണ്ട്. നിര്‍ഗുണകാവ്യങ്ങളുമായി ചെറുപ്പംമുതലേ ബന്ധപെ്പട്ടിരുന്നതുകൊണ്ട് ദോഹകളിലെ ദര്‍ശനം എന്നെ ആകര്‍ഷിച്ചിരുന്നു.

 

കബീറിന്റെ ദോഹയിലും മറ്റും രണ്ടുവരികളില്‍ കാണുന്ന വിരുദ്ധാന്വയങ്ങള്‍ ഒരു നിശ്ചിതബിന്ദുവില്‍ സമന്വയിക്കുകയും അത് സര്‍വ്വവ്യാപിയായ ഒരു കോസ്മിക്ദര്‍ശനത്തിലേക്കു വികസിക്കുകയും ചെയ്യുന്നുണ്ട്. ഈ വിസ്മയം നേരത്തേതന്നെ എന്റെ ശ്രദ്ധയില്‍പെ്പട്ടിട്ടുണ്ട്. പോകെപേ്പാകെ എന്റെ കലയെ നിര്‍ണ്ണയിക്കുന്ന ഒരു ഘട്ടത്തില്‍ അത് തീര്‍ച്ചയായും എന്റെ കലയില്‍ കലര്‍ന്നുകിടക്കുന്നത് ഞാന്‍ തിരിച്ചറിയുകയാണുണ്ടായത്.

 

സമകാലികയാഥാര്‍ത്ഥ്യങ്ങളിലേക്ക് അതിനെ പറിച്ചുനട്ടിട്ടുള്ളത് കുറച്ചൊക്കെ ബോധപൂര്‍വ്വമാണ്. ഫിഗറേറ്റീവ് ആര്‍ട്ടിനെ സംബന്ധിച്ചും ഇതു ബാധകമാണ്. ചിത്രകലാപഠനകേന്ദ്രങ്ങളില്‍ പഠിക്കുന്ന പ്രാഥമികതത്വങ്ങളില്‍ ചിലതു പിന്തുടരേണ്ടതാണെന്നും ചിലത് അങ്ങനെയലെ്‌ളന്നും ചില ബോധ്യങ്ങള്‍ കാലക്രമത്തില്‍ നമുക്കു വന്നുചേരും. അങ്ങനെ എന്നിലെ അന്വേഷി വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവയെല്‌ളാം തമ്മിലുള്ള തത്വചിന്താപരമായ വ്യത്യാസങ്ങള്‍ കണ്ടെത്തുന്നത്.

 

ഇന്ത്യന്‍ചിത്രകലയില്‍ പലതരം സങ്കേതങ്ങളുണ്ട ്. അവയില്‍ ഫിഗറേറ്റീവ് ആര്‍ട്ടും പെടും.
'ഫോമിങ് ഇന്‍ ദി പ്യൂപ്പിള്‍ ഒഫ് ആന്‍ ഐ' എന്നതാണ് ഈ ബിനാലെയുടെ തലക്കെട്ട്. ക്യൂറേറ്ററുടെ കാഴ്ചപ്പാടും സൃഷ്ടികളുടെ തിരഞ്ഞെടുപ്പും ബിനാലെയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. കലാസൃഷ്ടികള്‍ തിരഞ്ഞടുത്തതിന്റെ മാനദണ്ഡം എന്താണ്?

 


കലയിലെ പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുക എന്നതാണ് മൂന്നാംലക്കം ബിനാലെയുടെ ലക്ഷ്യം. ചിത്ര-ശില്പകലാപ്രദര്‍ശനങ്ങളോടൊപ്പം ഛായാഗ്രഹണം, സംഗീതം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരും ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. കലാസൃഷ്ടികളുടെ തിരഞ്ഞെടുപ്പിനായി ഞാന്‍ ഒട്ടേറെ യാത്രകള്‍ നടത്തി. വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാരുടെ ബിനാലെയുടെ കാഴ്ചപ്പാടുമായി യോജിച്ചുപോകുന്ന കലാസൃഷ്ടികള്‍ കണ്ടെത്തുക എന്നതുതന്നെ വളരെ വലിയ വെല്‌ളുവിളിയായിരുന്നു.

 


സപ്തനദികളുടെ നാടായ ഇന്ത്യയില്‍ ഈ നദികളുടെ ഒഴുക്കും കൂടിച്ചേരലും കൈവഴികളായുള്ള പിരിയലുമാണ് ബിനാലെയുടെ കാഴ്ചപ്പാടായി സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ പൈതൃകത്തെക്കുറിച്ചുള്ള പുതിയ തലത്തില്‍ നിന്നുള്ള അന്വേഷണമാണ് ഞാന്‍ ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഇത് കഴിഞ്ഞകാലത്തിന്റെ നിശ്ചലചിന്തയല്‌ള; സക്രിയമായ സമകാലീനയാഥാര്‍ത്ഥ്യത്തിന്റെ കൂടി ഭാഗമാണത്.

 

കല പാരമ്പര്യത്തിന്റെ അനുഷ്ഠാനാത്മകമായ അനുകരണം മാത്രമാകാതെ സര്‍ഗ്ഗാത്മകമായ അന്വേഷണമാകുമ്പോഴാണ് അതു വ്യത്യസ്തമാകുന്നത്. നദികളുടെ ഒഴുക്കിനെക്കുറിച്ച് ഞാന്‍ ആദ്യമേ സൂചിപ്പിച്ചലേ്‌ളാ. ഇതിനു വിരാമമില്‌ള. അനുസ്യൂതമായ ഒഴുക്കാണത്. വെള്ളച്ചാട്ടം പോലെയും പല കൈവഴികളിലേക്കുള്ള ശാന്തമായ പിരിഞ്ഞുപോക്കു പോലെയും ഒഴുകിക്കൊണ്ടിരിക്കുന്ന കലാസൃഷ്ടികളായിരിക്കും ബിനാലെയിലേത്. മറ്റൊന്ന് നശ്വരതയെക്കുറിച്ചുള്ള സങ്കല്പമാണ്. നമ്മുടെ ഭക്തികാവ്യശാഖയില്‍ത്തന്നെ നശ്വരതയെക്കുറിച്ചുള്ള ഗംഭീരമായ ആഖ്യാനങ്ങള്‍ വന്നിട്ടുണ്ട്.

 

ഭക്തിയെയും വിരക്തിയെയും ഒരുപോലെ കാണുന്ന കബീറിന്റെ കവിതകളില്‍ ഈ ഒന്നുമില്‌ളായ്മയെ സംബന്ധിക്കുന്ന പ്രമേയങ്ങള്‍ കണ്ടെടുക്കാം. 'വന്‍കെട്ടിടങ്ങളുള്ള ശൂന്യമായ നഗരം, അവിടെ ആരുണരാന്‍ ആരുറങ്ങാന്‍' എന്നു ഗോരക്നാഥ് പാടിയിട്ടുണ്ട്. 'ശൂന്യനഗരം' എന്ന ആശയം ഇതില്‍നിന്നുവന്നതാണ്. ഇത്തരത്തിലുള്ള പ്രമേയങ്ങളെ എങ്ങനെ കലയില്‍ സന്നിവേശിപ്പിക്കാമെന്ന ചിന്തയുടെ പൂര്‍ത്തീകരണമാണ് ബിനാലെ.

 

മുന്‍ബിനാലെകളില്‍നിന്നു വ്യത്യസ്തമായി എഴുത്തുകാരും ബിനാലെയുടെ ഭാഗമാകുകയാണലേ്‌ളാ. ചിലിയില്‍ ജനറല്‍ പിനോഷെയ്ക്കെതിരെ നടന്ന കലാസാംസ്‌കാരികപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായ ചിലിയന്‍ കവി റൗള്‍ സുരീറ്റ, ചരിത്രവും രാഷ്ര്ടീയവും ആഴത്തില്‍ കൈകാര്യം ചെയ്യുന്ന മലയാളി എഴുത്തുകാരന്‍ ആനന്ദ് തുടങ്ങിയ എഴുത്തുകാരുടെ സാന്നിദ്ധ്യം ഈ ബിനാലെയുടെ രാഷ്ര്ടീയപ്രഖ്യാപനമാണോ?

 


(ചിരിക്കുന്നു) ഇതില്‍ പങ്കെടുക്കുന്നവരുടെ വ്യക്തിഗതരാഷ്ര്ടീയങ്ങളേക്കാള്‍ പ്രസക്തം വ്യത്യസ്തമായ വ്യക്തിഗതരാഷ്ര്ടീയങ്ങളുള്ളവര്‍ ഒരേ ടൈറ്റിലിനു കീഴില്‍ എത്തുന്നു എന്നതും കലയുടെ മൊസെയ്ക് ആവിഷ്‌കരിക്കുന്നു എന്നതുമാണ്. എന്റെ പഠനകാലത്ത് അതുലുമായി പങ്കുവച്ചിരുന്ന ഒരു ബൗദ്ധികഘട്ടത്തെക്കുറിച്ചു പറഞ്ഞിരുന്നലേ്‌ളാ.
സംഗീതവും സാഹിത്യവും സിനിമയും തത്വചിന്തയുമെല്‌ളാം ഞങ്ങളുടെ ചര്‍ച്ചകളില്‍ ഉള്‍പെ്പട്ടിരുന്നു. അമൃത് ഗംഗാറിന്റെ ഫിലിം ക്‌ളബില്‍ അംഗങ്ങളായിരുന്ന ഞങ്ങള്‍ ഋത്വിക് ഘട്ടക്കിന്റെയും അകിരാകുറസോവയുടെയും സിനിമകള്‍ ഒന്നുപോലും വിടാതെ കാണുമായിരുന്നു.

 

ഒരു കാലഘട്ടത്തില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ ആ കാലഘട്ടം നമ്മളില്‍ നിക്ഷേപിക്കുന്ന ചില പൊതുസംവേദനങ്ങളുണ്ട്. അഭിരുചിവ്യത്യാസമനുസരിച്ച് അത് ഓരോരുത്തരിലും ഏറിയും കുറഞ്ഞുമിരിക്കുമെന്നേയുള്ളൂ. അത് ഇല്‌ളാതെ പോകില്‌ള.
'കണ്ടെംപററി ആര്‍ട്ട്' എന്നത് ചിത്രകലയും ശില്പകലയും സാഹിത്യവും സംഗീതവും സിനിമയുമെല്‌ളാമായി കലര്‍ന്നുകിടക്കുന്ന ഒന്നാണ്.

 

ഒന്ന് ഒന്നിനെ പൂരിപ്പിക്കുകയോ ഒന്ന് ഒന്നില്‍നിന്ന് ആശയങ്ങളോ ബിംബങ്ങളോ കൈക്കൊള്ളുകയോ ചെയ്യുന്നു. എല്‌ളാം സമ്മേളിക്കുന്ന പൊതു ഇടങ്ങള്‍ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഈ വസ്തുതയെത്തന്നെ പ്രമേയപരമായി കലയില്‍ സന്നിവേശിപ്പിക്കുക എന്നതേ ഇതുകൊണ്ടര്‍ത്ഥമാക്കുന്നുള്ളൂ.

OTHER SECTIONS