'സിരകളില്‍ മഷിയും തീയും'; കൊച്ചി മുസിരിസ് ബിനാലെ 12 മുതല്‍

രണ്ടു വര്‍ഷത്തെ ഇടവേള, കൊച്ചിയില്‍ വീണ്ടും ശില്പ ചിത്ര കലയുടെ കേളികൊട്ടുയരുന്നു. കോവിഡിനു ശേഷം കൊച്ചി-മുസിരിസ് ബിനാലെ വീണ്ടും എത്തുകയാണ്. ഡിസംബര്‍ 12 ആരംഭിക്കുന്ന ബിനാലെ ഏപ്രില്‍ 10 പത്ത് വരെ നീണ്ടുനില്‍ക്കും.

author-image
Web Desk
New Update
'സിരകളില്‍ മഷിയും തീയും'; കൊച്ചി മുസിരിസ് ബിനാലെ 12 മുതല്‍

രണ്ടു വര്‍ഷത്തെ ഇടവേള, കൊച്ചിയില്‍ വീണ്ടും ശില്പ ചിത്ര കലയുടെ കേളികൊട്ടുയരുന്നു. കോവിഡിനു ശേഷം കൊച്ചി-മുസിരിസ് ബിനാലെ വീണ്ടും എത്തുകയാണ്. ഡിസംബര്‍ 12 ആരംഭിക്കുന്ന ബിനാലെ ഏപ്രില്‍ 10 പത്ത് വരെ നീണ്ടുനില്‍ക്കും.

2020 ഡിസംബറില്‍ നടക്കേണ്ട ബിനാലെ രണ്ടുവര്‍ഷം വൈകിയാണ് എത്തുന്നത്. ആറുലക്ഷത്തിലധികം പേരാണ് ബിനാലെയുടെ നാലാം പതിപ്പ് കണ്ടത്. ഇത്തവണ കൂടുതല്‍ കാഴ്ചക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ.

ബിനാലെയുടെ അഞ്ചാം പതിപ്പ് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിംഗപ്പൂരില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് ഷുബിഗി റാവു ആണ് ബിനാലെയുടെ ക്യുറേറ്റര്‍.

ഞങ്ങളുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും എന്നതാണ് ബിനാെല അഞ്ചാം പതിപ്പിന്റെ പ്രമേയം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊണ്ണൂറോളം കലാകാരന്മാരുടെ സൃഷ്ടികളാണ് ബിനാലെയില്‍ ഉണ്ടാവുക.

പതിനാലുവേദികളിലായി നാലുമാസക്കാലം ബിനാലെ നീണ്ടുനില്‍ക്കും. രാവിലെ പത്ത് മുതല്‍ രാത്രി ഏഴുവരെയാണ് പ്രവേശനം. ഫോര്‍ട്ട് കൊച്ചിയിലും എറണാകുളത്തുമായി വിവിധ വേദികളിലായാണ് നടക്കുക.

ഇത്തവണ ബിനാലെയില്‍ വിഖ്യാതകലാകാരന്‍ ജിതീഷ് കല്ലാട്ട് ക്യുറേറ്റ് ചെയ്ത 'ടാംഗിള്‍ഡ് ഹൈരാര്‍ക്കി' ഡിസംബര്‍ 13 മുതല്‍ പ്രദര്‍ശനത്തിനുണ്ടാകും. ഡല്‍ഹിയിലെ കിരണ്‍ നദാര്‍ മ്യൂസിയം ഓഫ് ആര്‍ട്ടുമായി സഹകരിച്ചാണ് മേള ബിനാലെയിലെത്തിക്കുക.

ആരതി ലോഹിയ, അമൃത ജാവെരി, ജിതീഷ് കല്ലാട്ട്, മറിയം റാം, ശബ്‌ന ഫൈസല്‍ എന്നിവരെ ബിനാലെയുടെ ട്രസ്റ്റിമാരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്തോ-ഫ്രഞ്ച് ചിത്രകാരന്‍ മാരിയോ ഡിസൂസയാണ് പ്രോഗ്രാംസ് ഡയറക്ടര്‍.

kochi art Kochi Muziris Biennale