കോവളം സാഹിത്യോത്സവം ഇന്നുമുതല്‍

By SUBHALEKSHMI B R.12 Oct, 2017

imran-azhar

പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കോവളത്ത് 2009 മുതല്‍ നടന്നുവരുന്ന കോവളം സാഹിത്യോത്സവത്തിന് തുടക്കമായി. വിനോദസഞ്ചാരത്തോടൊപ്പം സാഹിത്യവും കലയും പ്രോത്സാഹിപ്പ ിക്കുക എന്ന ലക്ഷ്യത്തോടെ 2009 ~ലാണ് കോവളം സാഹിത്യോത്സവം തുടങ്ങിയത് ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സുശീല രാമന്‍റെ സംഗീതപരിപാടിയോടെ മേളയ്ക്ക് തുടക്കമാകും.കേരള വിനോദസഞ്ചാരവകുപ്പ്, വിവാന്‍റ, ഡിസി ബുക്ക്സ്  തുടങ്ങിയവരാണ് പ്രധാന സ്പോണ്‍സര്‍മാര്‍.

 

പ്രമുഖ എഴുത്തുകാരും കലാകാരന്മാരും മാറ്റുരയ്ക്കുന്ന വേദിയാണ് കോവളം സാഹിത്യോത്സവം. ബ്രിട്ടീഷ്~ഇന്ത്യന്‍ സംഗീതജ്ഞരില്‍ പ്രമുഖയാണ് സുശീല. രണ്ടാം തവണയാണ് ഈ പ്രതിഭ കോവളം സാഹിത്യോത്സവത്തിന്‍റെ ഭാഗമാകുന്നത്.

 

എന്നാല്‍ നവംബറില്‍ നടക്കാനിരിക്കുന്ന ബുക്ക്സ് ഓണ്‍ ദി ബീച്ച് എന്ന പേരിലുളള സാഹിത്യോത്സവവുമായി കോവളം സാഹിത്യോത്സവത്തിന് ബന്ധമില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.കോവളം സാഹിത്യോത്സവത്തിന്‍റെ പ്രചാരകരിലൊരാളായ ശശി തരൂര്‍ എം.പിയാണ് കോവളത്ത് ബുക്ക്സ് ഓണ്‍ ദി ബീച്ച് സാഹിത്യോത്സവത്തിനും ചുക്കാന്‍ പിടിക്കുന്നത്. കോവളം സാഹിത്യോത്സവം എന്ന പേര് ബുക്ക്സ് ഓണ്‍ ദി ബീച്ച് സാഹിത്യോത്സവത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നിരുന്നു.

OTHER SECTIONS