മഹീന്ദ്ര നാടകമേളയിലേയ്ക്ക് രണ്ടു മലയാള നാടകങ്ങള്‍

By Raji Mejo.15 Mar, 2018

imran-azhar

 

കൊച്ചി : മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ്‌സി (മേറ്റ) ന്റെ 13-ാം പതിപ്പിലേയ്ക്ക് രണ്ട് മലയാള നാടകങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ലഭിച്ചു. ശശിധരന്‍ നടുവിലിന്റെ ഹിഗ്വിറ്റ, ജിനോ ജോസഫിന്റെ നോന എന്നിവയാണ് മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള നാടകങ്ങള്‍. മൊത്തം 10 നാടകങ്ങള്‍ക്കാണ് മേളയിലേയ്ക്ക് നാമനിര്‍ദ്ദേശം ലഭിച്ചത്. മലയാളത്തില്‍നിന്നുമാത്രമാണ് രണ്ടു നാടകങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
കന്നഡ, ആസാമീസ്, മണിപ്പൂരി, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ളവയാണ് മറ്റ് നാടകങ്ങള്‍. മഹീന്ദ്ര ഗ്രൂപ്പിന്റെയും ടീം വര്‍ക്ക് ആര്‍ട്‌സിന്റേയും സംയുക്ത സംരംഭമാണ് നാടകമേള.


ന്യൂഡല്‍ഹിയിലെ കാമനി ഓഡിറ്റോറിയത്തിലും ശ്രീറാം സെന്ററിലും ഏപ്രില്‍ 13 മുതല്‍ 18 വരെയാണ് മേറ്റാ നാടകമേള.നാടക പ്രേമികളില്‍ നിന്നും പ്രൊഫഷണല്‍ നാടക സംഘങ്ങളില്‍ നിന്നും ഉള്‍പ്പെടെ അഖിലേന്ത്യാ ടി സ്ഥാനത്തില്‍ 330 നാടകങ്ങളാണ് യോഗ്യതാ പരിശോധനയ്‌ക്കെത്തിയത്.
22 സംസ്ഥാനങ്ങളിലെ 20 ഔദ്യോഗിക ഇന്ത്യന്‍ ഭാഷകളില്‍ നിന്നും 10
പ്രാദേശിക ഭാഷകളില്‍ നിന്നാണ് 330 നാടകങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്.
ഭാരതി അച്ച്‌റേക്കര്‍, ചന്ദ്രദാസന്‍ എ, സ്വരൂപാഘോഷ്, വിക്രം ഫുക്കാന്‍, വിവേക് മന്‍സുഖാനി എന്നിവരുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് നാടകങ്ങള്‍ ഓരോന്നും കണ്ട് പത്തെണ്ണം തെരഞ്ഞെടുത്തത്.
330 നാടകങ്ങളില്‍ നിന്ന് 10 എണ്ണം തെരഞ്ഞെടുക്കുക ശ്രമകരമായിരുന്നുവെന്ന് നാടക നടനും സംവിധായകനും നിര്‍മാതാവുമായ വിവേക് മന്‍സുഖാനി പറഞ്ഞു.