12-ാമത്‌ കൂടിയാട്ടം ഫെസ്റ്റിവൽ 15 മുതൽ 29 വരെ

By online desk.08 08 2019

imran-azhar

 

 

എറണാകുളം: നേപത്യ സെന്റർ ഫോർ എക്സലെൻസ് അവതരിപ്പിക്കുന്ന 12-ാമത്‌ കൂടിയാട്ടം ഫെസ്റ്റിവൽ ഓഗസ്റ്റ് 15 മുതൽ 29 വരെ മൂഴിക്കുളത്ത് നേപത്യ കൂത്തമ്പലത്തിൽ നടക്കും. പരിപാടി ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം പ്രൊഫ. ഡേവിഡ് ശുൽമാൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർക്ക് കേന്ദ്ര സംഗീത് നാടക് അക്കാദമി അവാർഡ് നൽകി അനുമോദിക്കുന്നു. കൂടിയാട്ടം എന്ന കലാരൂപത്തിന്റെ പാരമ്പര്യം നിലനിർത്തുന്നതിന്റെ ഭാഗമായി നീലകണ്‌ഠ കവിയുടെ കല്യാണസൗഗന്ധികവും, ജഡായുവധവും അവതരിപ്പിക്കും. ഉദ്‌ഘാടന ദിവസം ഗീതാഗോവിന്ദം നങ്യാർകൂത്ത് അവതരിപ്പിക്കും.

OTHER SECTIONS