ഓണക്കാഴ്ചയും തിരുമുല്‍ക്കാഴ്ചയും

By ബി.ആര്‍. ശുഭലക്ഷ്മി.08 Aug, 2017

imran-azhar

 ഓണവുമായി ബന്ധപ്പെട്ട് പണ്ട് നിലവിലിരുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് ഓണക്കാഴ്ച സമര്‍പ്പണം. ജന്മിയുമായുള്ള ഉടന്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ ഓണക്കാഴ്ച സമര്‍പ്പ ിക്കേണ്ടിയിരുന്നു. വാഴക്കുല , പച്ചക്കറികള്‍ തുടങ്ങിയവയായിരുന്നു ഓണക്കാഴ്ചയായി സമര്‍പ്പിച്ചിരുന്നത്. പ്രധാനഇനം വാഴക്കുലയായിരുന്നു. തങ്ങള്‍ വിളവെടുത്തതില്‍ ഏറ്റവും നല്ള ക ുലയായിരുന്നു കാഴ്ചക്കുലയായി നല്‍കേണ്ടിയിരുന്നത്. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്‍ക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര്‍ പകരമായി നല്‍കിയിരുന്നു.

 

തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഓണക്കാഴ്ച സമര്‍പ്പിക്കുന്ന രീതി ഇന്നുമുണ്ട്. തിരുമുല്‍ക്കാഴ്ച എന്നാണ് ഇതറിയപ്പെട്ടിരുന്നത്. വാഴക്കുല, പച്ചക്കറികള്‍, ഈറകൊണ്ടും മറ്റും നെയ്തുണ്ടാക്കിയ കരകൌശലവസ്തുക്കള്‍ ഇവയൊക്കെയാണ് തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ കാണി ഗോത്രവര്‍ഗ്ഗക്കാരാണ് രാജാവിന് തിരുമുല്‍ക്കാഴ്ചയുമായെത്തുന്നത്. ഈ പതിവ് ഇന്നും തുടര്‍ന്നുപോരുന്നു. മൂപ്പനും മൂപ്പത്തിയും ഏതാനും അംഗങ്ങളുമാണ് രാജാവിന് ഓണക്കാഴ്ചയുമായെത്തുന്നത്. അവര്‍ക്ക് സദ്യയും ഓണക്കോടിയുമൊക്കെ കൊടുത്ത് സംതൃപ്തരാക്കിയാണ് അവരെ രാജകുടുംബം യാത്രയാക്കുക.

 

 

ക്ഷേത്രങ്ങളില്‍ കാഴ്ചക്കുല സമര്‍പ്പിക്കുന്ന സന്പ്രദായവുമുണ്ട്. കാഴ്ചക്കുലയ്ക്കായി പ്രത്യേകം കൃഷിചെയ്യുന്നവരുമുണ്ട്. തൃശൂര്‍ ജില്ളയിലെ ചൂണ്ടല്‍, പുത്തൂര്‍, പേതമംഗലം, എരുമപ്പെട്ടി, പഴുന്നാന തുടങ്ങിയ സ്ഥലങ്ങളില്‍ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്.

 

ചിലയിടങ്ങളില്‍ കല്യാണം കഴിഞ്ഞ ആദ്യവര്‍ഷത്തിലെ ഓണത്തിന് പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടിലേക്ക് കാഴ്ചക്കുല കൊണ്ടുചെല്ളണം എന്ന ഒരു ചടങ്ങാണ്. സ്വര്‍ണ്ണനിറമുള്ള ഇത്തരം കുലകള്‍ പക്ഷേ ആണ്‍വീട്ടുകാര്‍ക്കുമാത്രമുള്ളതല്ള. അയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കുമെല്ളാം അതിന്‍റെ പങ്കു നല്‍കണം. ഹിന്ദു, ക്രിസ്ത്യന്‍ മുദായങ്ങള്‍ക്കിടയില്‍ ഈ ചടങ്ങുണ്ട്. എന്നാല്‍ മ ുസ്ളീം സമുദായത്തില്‍ ആണ്‍വീട്ടുകാര്‍ പെണ്‍വീട്ടുകാര്‍ക്കാണ് കാഴ്ചക്കുല നല്‍കി വരുന്നത്.

 

OTHER SECTIONS