വേലന്‍ തുള്ളല്‍

By sruthy sajeev .21 Aug, 2017

imran-azhar


ഓണക്കാലത്തു മാത്രം നടത്താറുള്ള ഒരു കളിയാണിത്. 'ഓണം തുള്ളല്‍' എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തില്‍പെ്പട്ടവരാണ് അവതരിപ്പിക്കുന്നത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്. കളിസംഘം വീടുകള്‍തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപെ്പട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പില്‍ വച്ചാണ് ആദ്യപ്രകടനം. തുടര്‍ന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലന്‍, വേലത്തി, പത്ത് വയസ്‌സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടി, കുടുംബത്തില്‍ പെട്ട ഏതെങ്കിലും ഒരു പുരുഷന്‍ ഇവരാണ് സാധാരണയായി സംഘത്തില്‍ ഉണ്ടാവുക. ഓട്ട് കിണ്ണത്തില്‍ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷന്‍ കൊട്ടുമ്പോള്‍ വേലത്തി കൈത്താളമിടുന്നു.പെണ്‍കുട്ടി കുരുത്തോല കൊണ്ട് നിര്‍മിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാല്‍ മാവേലിയുടെ വരവിനെ പ്രകീര്‍ത്തിച്ചു കൊണ്ട് പാട്ടുകള്‍ പാടുന്നു. തുടര്‍ന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദര്‍ശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവര്‍ത്തല്‍, അറവുകാരന്‍ എന്നീ കലാപ്രകടനങ്ങള്‍ വേലത്തി നടത്തുന്നു. നാടിനും നാട്ടാര്‍ക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങള്‍ നേര്‍ന്ന് വേലന്‍ തുള്ളല്‍ അവസാനിക്കുമ്പോള്‍ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാന്‍ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്‌ളയില്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപേ്പാള്‍ പ്രചാരത്തിലുള്ളത്.

 

OTHER SECTIONS