ജനകീയമായിരുന്ന ഓണവില്‌ള്

By sruthy.08 Aug, 2017

imran-azhar


ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്‌ള് എന്ന സംഗീത ഉപകരണം. പണ്ട് കാലത്ത് വീടുകള്‍ തോറും കയറി ഇറങ്ങി ഈ സംഗീത ഉപകരണം വായിക്കുമായിരുന്നു. ആസ്വദിക്കാനും അതിലേറെപ്പേര്‍ ഉണ്ടായിരുന്നു. മധ്യകേരളത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്‌ളു കൊട്ടുക ഉണ്ടാകുകയുള്ളൂ. ചില പ്രദേശങ്ങളില്‍ ഓണത്തെയ്യം(ഓണത്താര്‍) ഒരു ഓണവില്‌ളും പിടിച്ചുകൊണ്ടാണ് വീടുകള്‍ തോറും കയറിയിറങ്ങിയിരുന്നത്. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ് ഓണവില്‌ള് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാന്‍ മുള മാത്രമേ ഉപയോഗിക്കൂ. നല്‌ള വശമുള്ളവര്‍ കൊട്ടിയാല്‍ ശ്രവണമധുരമായ ശബ്ദം പുറപെ്പടുവിക്കുകയും ചെയ്യുന്ന വയലിന്‍ പോലെയുള്ള ഉപകരണമാണ്. പണ്ട് കാലങ്ങളില്‍ ഓണക്കാലമായല്‍ ഓണവില്‌ളിന്റെ പാട്ട് കേള്‍ക്കാത്ത വീടുകള്‍ ഉണ്ടാവാറില്‌ള എന്ന് പറയാറുണ്ട്. ഈ വില്‌ളിന്മേല്‍ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഇടത്തേ കൈകൊണ്ട് മാറോടു ചേര്‍ത്തുപിടിച്ച് മറ്റേ കൈകൊണ്ട് മാത്രമേ ഇത് കൊട്ടാന്‍ പറ്റൂ എന്നതിനാല്‍ അഭ്യസിക്കാന്‍ ഏറെ വിഷമമുള്ള വാദ്യോപകരണമാണ് ഇത്.

 

OTHER SECTIONS