പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാ രവിവർമ പുരസ്‌കാരം

By online desk .07 10 2020

imran-azhar

 

തിരുവനന്തപുരം : ചിത്ര, ശിൽപകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2018 ലെ രാജാ രവിവർമ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നൽകുന്നത്. 2019 ലെ രാജാ രവിവർമ പുരസ്‌കാരം ബി. ഡി ദത്തനാണ്.കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കലാരംഗത്തെ പ്രശസ്തരായ കെ. കെ. മാരാർ, പ്രൊഫ. അജയകുമാർ, അനില ജേക്കബ് എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.

OTHER SECTIONS