പാശ്ചാത്യ സംഗീതത്തിന് ഹരം പകരാൻ റിവൈവ് വാല്യം 1

By Sooraj Surendran.02 11 2019

imran-azhar

 

 

തിരുവനന്തപുരം: നിറം മങ്ങികൊണ്ടിരിക്കുന്ന തത്സമയ പാശ്ചാത്യ സംഗീതത്തിന്റെ സംസ്‌കാരം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പ് റിവൈവ് വാല്യം 1 എന്ന പേരില്‍ പാശ്ചാത്യ സംഗീത പരിപാടി ഒരുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരു കൂട്ടം റോക്ക്, ബ്ലൂസ്, സോള്‍, ജാസ് സംഗീതജ്ഞര്‍ പരിപാടിയില്‍ അണിനിരക്കും. ഈ മാസം 16ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആംഫി തീയറ്ററില്‍ നടക്കുന്ന സംഗീതോത്സവത്തില്‍ പ്രശസ്തമായ പതിനൊന്ന് 1ബാൻഡുകളും അമ്പതിലധികം സംഗീതജ്ഞരും പങ്കെടുക്കും.

 

 

ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പിന്റെ ലോഞ്ച് ഇവന്റായാണ് റിവൈവ് വാല്യം 1 എന്ന പേരില്‍ പാശ്ചാത്യ സംഗീത പരിപാടി ഒരുക്കിയിരിക്കുന്നത്. കപ്പ ടിവിയിലെ മ്യൂസിക് മോജോ സിഇഒ സുമേഷ് ലാല്‍ സംഗീത വിരുന്നില്‍ മുഖ്യാതിഥിയാകും. ജില്ലയിലെ വെസ്റ്റേണ്‍ മ്യൂസിക് അക്കാദമി (ടിഎഡബ്‌ള്യുഎം) ഡയറക്ടര്‍ ബഷീര്‍, കോ ഡയറക്ടറും, സിനിമാ താരവുമായ ജലജ, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. നഗരത്തിലെ തത്സമയ പാശ്ചാത്യ സംഗീതത്തിന്റെ സംസ്‌കാരം പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, വളര്‍ന്നുവരുന്ന കലാകാരന്മാരെയും ബാൻഡുകളെയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റിവൈവ് വാല്യം 1 ഒരുക്കിയിരിക്കുന്നതെന്ന് ട്രിവാൻഡ്രം റോക്കേഴ്‌സ് ഗ്രൂപ്പിലെ അംഗമായ ദര്‍ശൻ ശങ്കര്‍ പറയുന്നു.

 

OTHER SECTIONS